Image

പന്തളം രാജകുടുംബത്തെയും തന്ത്രിയെയും വിമര്‍ശിച്ച മന്ത്രി എം.എം മണിക്ക്‌ നേരെ വംശീയാക്രമണം

Published on 21 October, 2018
പന്തളം രാജകുടുംബത്തെയും തന്ത്രിയെയും വിമര്‍ശിച്ച മന്ത്രി എം.എം മണിക്ക്‌ നേരെ വംശീയാക്രമണം
കോഴിക്കോട്‌: ശബരിമല പ്രതിഷേധത്തില്‍ തന്ത്രിയെയും പന്തളം കൊട്ടാരത്തിന്റെ നിലപാടിനെയും വിമര്‍ശിച്ച മന്ത്രി എം.എം മണിക്കെതിരെ വംശീയാക്രമണം. എം.എം മണിയുടെ വീഡിയോ പ്രസംഗം റിപ്പോര്‍ട്ട്‌ ചെയ്‌ത ന്യൂസ്‌18 ചാനലിന്റെ ഫേസ്‌ബുക്ക്‌ ലിങ്കിന്‌ താഴെയാണ്‌ മണിയെ `കരിങ്കുരങ്ങ്‌' എന്ന ആക്ഷേപിച്ച്‌ ആളുകള്‍ കമന്റിടുന്നത്‌.

ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ നട അടച്ചിടുമെന്ന്‌ ഭീഷണി മുഴക്കിയ തന്ത്രിയെയും പന്തളം രാജകുടുംബത്തിന്റെ നിലപാടിനെയുമാണ്‌ എം.എം മണി വിമര്‍ശിച്ചിരുന്നത്‌.

രാജഭരണം കഴിഞ്ഞുപോയെന്നത്‌ പന്തളം രാജകുടുംബം മറന്ന്‌ പോയിരിക്കുകയാണെന്നും ഇപ്പോള്‍ ജനാധിപത്യം ആണുള്ളതെന്നും എം.എം മണി പറഞ്ഞിരുന്നു. ശബരിമല നട അടച്ചിടുമെന്ന പറഞ്ഞ തിരുമേനി ശമ്പളക്കാരന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോടതി വിധി വന്നതുകൊണ്ട്‌ എല്ലാ സ്‌ത്രീകളും ശബരിമലയില്‍ പോകണമെന്ന്‌ നിര്‍ബന്ധമില്ല. താല്‍പര്യമുള്ളവര്‍ മാത്രം പോയാല്‍ മതിയെന്നും നിലവിലുള്ള വിശ്വാസവുമായി തുടരേണ്ടവര്‍ക്ക്‌ അങ്ങനെയാകാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മണി 2018-10-21 12:05:08
വൺ  ടു ത്രീ ..ഒരുത്തനും എന്നെ പേടിപ്പിക്കാൻ നോക്കണ്ട
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക