Image

സല്‍മാന്റെ സ്‌നേഹം പിടിച്ചുപറ്റിയ മൈ ലവ് വിടവാങ്ങി

Published on 21 October, 2018
സല്‍മാന്റെ സ്‌നേഹം പിടിച്ചുപറ്റിയ മൈ ലവ് വിടവാങ്ങി

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സ്‌നേഹം പിടിച്ചുപറ്റിയ 'മൈ ലൈവ്' എന്ന താരം ഓമനപ്പേരിട്ടു വിളിച്ച വളര്‍ത്തുനായ വിടവാങ്ങി. മൈ ലൈവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സല്‍മാന്‍ ഖാന്‍ ഫെയ്‌സ്ബുക്കിലൂടെ കഴിഞ്ഞദിവസം വളര്‍ത്തുനായ മരിച്ചവിവരം പങ്കുവെച്ചിരുന്നു.

എന്റെ പ്രിയപ്പെട്ട മൈ ലൈവ് ഈ ലോകം വിട്ടുപോയി..ആത്മാവിന് നിത്യശാന്തി നേരുന്നു. വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സല്‍മാന്‍ കുറിച്ചു. സല്‍മാന്റെ കാമുകിയാണെന്ന് ഗോസിപ്പുകള്‍ പരക്കുന്ന ലുലിയും മൈ ലൈവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. നീ ഞങ്ങളെ സ്‌നേഹം എന്തെന്ന് പഢിപ്പിച്ചു. മൈ ലൈവ്,, നിത്യശാന്തി നേരുന്നു.. നീ എന്നും ഹൃയത്തില്‍ ജീവിക്കുമെന്നും ലുലിയ കുറിച്ചു. മൈ ലൈവിനെക്കൂടാതെ സെയിന്റ്, മൗഗ്ലി, വീര്‍ എന്നീ മൂന്നു വളര്‍ത്തുനായ്ക്കള്‍ കൂടി സല്‍മാന്‍ ഖാനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക