Image

ഇന്ധനവില വര്‍ദ്ധന: നവംബര്‍ 15ന്‌ സ്വകാര്യ ബസ്‌ സൂചനാ പണിമുടക്ക്‌

Published on 22 October, 2018
ഇന്ധനവില വര്‍ദ്ധന: നവംബര്‍ 15ന്‌ സ്വകാര്യ ബസ്‌ സൂചനാ പണിമുടക്ക്‌
തിരുവനന്തപുരം: ദിവസേന വര്‍ദ്ധിക്കുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച്‌ നവംബര്‍ 15ന്‌ സ്വകാര്യ ബസ്‌ സൂചനാ പണിമുടക്ക്‌. കേരളാ സ്‌റ്റേറ്റ്‌ െ്രെപവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷനാണ്‌ ഇക്കാര്യം അറിയിച്ചത്‌. എല്ലാ സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നിര്‍ത്തിവെച്ച്‌ സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന്‌ ഫെഡറേഷന്‍ വിശദമാക്കി.

അതേസമയം, ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ പെട്രോളിനെ ഡീസല്‍ തോല്‍പ്പിച്ചു. ഒഡീഷയിലാണ്‌ ലിറ്ററിന്‌ 80 രൂപ 78 പൈസ നിരക്കിലേക്ക്‌ ഡീസല്‍ വില എത്തിയത്‌. അതേസമയം ഇവിടെ പെട്രോളിന്‌ ലിറ്ററിന്‌ 80 രൂപ 65 പൈസയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക