Image

സരിതയില്‍ നിന്ന്‌ വീണ്ടും മൊഴിയെടുക്കും

Published on 22 October, 2018
സരിതയില്‍ നിന്ന്‌ വീണ്ടും മൊഴിയെടുക്കും


കൊച്ചി:സോളാര്‍കേസുമായി ബന്ധപ്പെട്ട സരിതാ എസ്‌.നായരുടെ ലൈംഗികപീഡന പരാതിയില്‍ വീണ്ടും മൊഴി രേഖപ്പെടുത്താനാണ്‌ നിലവില്‍ അന്വേഷണ ചുമതലയേറ്റെടുത്ത െ്രെകംബ്രാഞ്ച്‌ സംഘത്തിന്റെ തീരുമാനം. സരിതയെ നേരില്‍ കണ്ട്‌ മൊഴി രേഖപ്പെടുത്താനാണ്‌ സംഘത്തിന്റെ ആലോചന.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രസഹമന്ത്രിയും നിലവില്‍ എംപിയുമായ കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സരിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച്‌ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തു.

നിലവിലെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ പോലീസ്‌ കേസെടുത്തേക്കും. തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ ഇരുവര്‍ക്കും എതിരെയുള്ള കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്‌. ഉമ്മന്‍ചാണ്ടിക്ക്‌ എതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കെ കെ.സി.വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, മുഖ്യമന്ത്രി പിണറായി വിജയന്‌ സരിത നേരിട്ട്‌ കൈമാറിയ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ െ്രെകംബ്രാഞ്ച്‌ സംഘം നടപടി സ്വീകരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക