Image

വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട്‌ ദേവസ്വം ബോര്‍ഡ്‌ സുപ്രീം കോടതിയെ അറിയിക്കും: മന്ത്രി ബാലന്‍

Published on 22 October, 2018
വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട്‌ ദേവസ്വം ബോര്‍ഡ്‌ സുപ്രീം കോടതിയെ അറിയിക്കും: മന്ത്രി ബാലന്‍
കോഴിക്കോട്‌: സുപ്രീം കോടതി വിധി ശബരിമലയില്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടികള്‍ ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കുമെന്ന്‌ മന്ത്രി എകെ ബാലന്‍. റിപ്പോര്‍ട്ട്‌ സബന്ധിച്ച വിശദാംശങ്ങള്‍ നിയമവിദഗ്‌ധരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും മന്ത്രി കോഴിക്കോട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

നിയമപരമായി നിലനില്‍ക്കാത്ത കാര്യത്തില്‍ നിയമനിര്‍മാണം നടത്താനാണ്‌ ബിജെപി ആവശ്യപ്പെടുന്നത്‌. കോടതി വിധിയില്‍ വസ്‌തുതാപരമായി എന്തെങ്കിലും പിഴവുണ്ടെങ്കിലെ പുനപരിശോധന ഹരജിക്ക്‌ സാധ്യതയുള്ളു. എന്നാല്‍ വിധിയില്‍ വസ്‌തുതാപരമായി ഒരു പിഴവും ചൂണ്ടിക്കാണിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

കണ്‍കറന്റ്‌ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയാലെ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാനാകു എന്നതിന്‌ അടിസ്ഥാനമില്ല. മൗലികാവകാശമാണ്‌ വിധിയില്‍ ചൂണ്ടിക്കാണിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക