Image

ചെമ്മാട് പ്രവാസി കൂട്ടായ്മ 'സംഗമം' നാടിന്റെ ഐക്യമായിമാറി.

Published on 22 October, 2018
ചെമ്മാട് പ്രവാസി കൂട്ടായ്മ 'സംഗമം' നാടിന്റെ ഐക്യമായിമാറി.
റിയാദ് :കഴിഞ്ഞ രണ്ടുമാസം മുന്‍പ് റിയാദില്‍ രൂപികൃതമായ മലപ്പുറം ജില്ലയിലെ ചെമ്മാട് നിവാസികളുടെ കൂട്ടായ്മയായ ചെമ്മാട് പ്രവാസി കൂട്ടായ്മ റിയാദ് സംഘടിപ്പിച്ച ആദ്യ പൊതുപരിപാടി  'സംഗമം' എന്ന പേരില്‍  എക്‌സിറ്റ് 18 ലുള്ള ഇസ്ത്രയില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. ആദ്യഘട്ടത്തില്‍ നൂറ്റിയമ്പതോളം മെമ്പര്‍മാര്‍ അംഗങ്ങളായിട്ടുള്ള കൂട്ടായ്മയുടെ ലക്ഷ്യം ജീവകാരുന്ന്യ പ്രവര്‍ത്തനങ്ങളിലും ചെമാടിന്റെ പൊതുവായ വിഷയങ്ങളിലും ഒപ്പം അംഗങ്ങളുടെ ക്ഷേമത്തിനും മുന്‍തൂക്കം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുകയെന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു 

സാംസ്‌കാരിക സമ്മേളനത്തില്‍ കൂട്ടായ്മ പ്രസിഡണ്ട് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കൂട്ടായ ചര്‍ച്ചയിയിലൂടെ സുതാര്യത ഉറപ്പുവരുത്തി മുന്നോട്ട് പോയാല്‍ മാത്രമേ സംഘനകള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ നടപ്പാക്കാന്‍ കഴിയൂവെന്ന് സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് മാധ്യമ പ്രവര്‍ത്തകന്‍  ജയന്‍ കൊടുങ്ങല്ലൂര്‍ ചൂണ്ടികാട്ടി  സൂഫിയാന്‍ ചെമ്മാട് മുഖ്യപ്രഭാക്ഷണം നടത്തി.അരിമ്പ്ര സുബൈര്‍ , നാസര്‍ കളിവീട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സിദ്ധീഖ് കല്ലൂപറമ്പന്‍ സ്വാഗതവും എം മുനീര്‍ നന്ദിയും പറഞ്ഞു.

സംഗമത്തോടനുബന്ധിച്ച് കലാ കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു ചെമ്മാട് കൂട്ടയ്മയിലെയും കളിവീട് കുടുംബ കൂട്ടായ്മയിലെയും നിരവധി കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന, കോല്‍കളി , നൃത്തനൃത്ത്യങ്ങള്‍, ഗാനമേള തുടങ്ങിയവ ചടങ്ങിന് കൊഴുപ്പേകി. സംഗമത്തോടനുബന്ധിച്ച് അംഗങ്ങള്‍ക്കായി നോര്‍ക്കയുടെ ഐ ഡി കാര്‍ഡ് ക്ഷേമനിധി തുടങ്ങിയവയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പ്രത്യേക സംവിധാനം സംഗമ നഗരിയില്‍ ഒരുക്കിയിരുന്നു, സംഗമത്തിന്നിസാര്‍ ചെമ്പ, സി.ടി.മുസ്തഫ ,പൂപൂങ്ങാടന്‍ മുസ്തഫ, അബ്ദുറഹീം തങ്ങള്‍, കമ്മു, റാഷിദ് കുരിക്കള്‍ ഷുക്കൂര്‍,സിപി അലി ,എന്നിവര്‍ നേതൃത്വം നല്‍കി.


ചെമ്മാട് പ്രവാസി കൂട്ടായ്മ 'സംഗമം' നാടിന്റെ ഐക്യമായിമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക