Image

കോണ്‍ഗ്രസിന് തലവേദനയായി വീണ്ടും സരിതയുടെ പുറപ്പാട്‌

ശ്രീകുമാര്‍ Published on 22 October, 2018
കോണ്‍ഗ്രസിന് തലവേദനയായി വീണ്ടും സരിതയുടെ പുറപ്പാട്‌
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സരിത എസ് നായര്‍ നല്‍കിയ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ തീരുമാനമായതോടെ കേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രധിരോധത്തിലായിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിയും പീഡനത്തിനാണ് കേസ്. പ്രകൃതി വിരുദ്ധ പീഡനമടക്കമാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ എടുത്തിരിക്കുന്നത്. കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗ കേസാണ് എടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി.

 മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 2012ല്‍ തന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചും കെ.സി വേണുഗോപാല്‍ എം.പി, മുന്‍ മന്ത്രി എ.പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് സരിതയുടെ പരാതി. സരിതയുടെ ആരോപണം തുടക്കത്തിലേ തന്നെ നിഷേധിച്ച ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും അതേ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. സരിതയുടെ ആരോപണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയമിച്ചതിനോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത് ശബരിമല വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം എന്ന നിലയ്ക്കാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാവട്ടെ ''നിറവും മണവും നഷ്ടപ്പെട്ട കേസ്...'' എന്നാണ് വിശേഷിപ്പിച്ചത്.

സരിതയുടെ പീഡനപരാതി അന്വേഷിക്കാന്‍ രൂപീകരിച്ച െ്രെകംബ്രാഞ്ച് സംഘത്തിലെ എസ്.പി അബ്ദുള്‍ കരീമിന് കരീമിന് അന്വേഷണച്ചുമതല, ഐ.ജിക്ക് മേല്‍നോട്ടം. പുരോഗതി റിപ്പോര്‍ട്ട് എ.ഡി.ജി.പി അനില്‍കാന്തിന് സമര്‍പ്പിക്കണം. കേസില്‍ ഉമ്മന്‍ ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്റെയും മൊഴിരേഖപ്പെടുത്തും. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗ പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡി.ജി.പി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപും നിലപാടെടുത്തിരുന്നു. അതുകൊണ്ടാണ് കേസെടുക്കാന്‍ ഇത്രയും കാലതാമസം നേരിട്ടത്.

എന്നാല്‍ പിന്നീട് ത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് പോലീസ് നിയമോപദേശം ലഭിച്ചു. ഇതിന് പിന്നാലെയാണ് സരിത ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് പിന്നീട് കേസെടുത്തിരിക്കുന്നത്. ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പോലീസിന് സരിത നല്‍കുമെന്നാണ് സൂചന.

സോളാര്‍ കേസിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു സരിത ആരോപിച്ചിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പ്രമുഖ വ്യക്തിയുടെ മകനെതിരേയും ആരോപണവുമായി രംഗത്ത് വന്നിരുന്നു. സോളാര്‍ കേസുമായി ബന്ധമില്ലാത്ത മറ്റ് ചില കാര്യങ്ങളിലാണ് അവര്‍ തന്നെ ഉപകരണമാക്കിയത്. ഇക്കാര്യങ്ങളെല്ലാം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സോളാറുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ മാത്രമല്ല ഇവര്‍ക്ക് ബിസിനസ് ഉള്ളത്. മാഫിയാ ബിസിനസ് ഉണ്ടെന്നും സരിത ആരോപിച്ചിരുന്നു.

''ധാര്‍മിക ബോധമുണ്ടെന്ന് നടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചൂഷണത്തിന് വിധേയയായ വ്യക്തിയാണ് ഞാന്‍. എന്നെ ചതിക്കുകയായിരുന്നു. ഞാന്‍ തെറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ തെറ്റ് ഈ രാഷ്ട്രീയക്കാര്‍ ചെയ്തിട്ടുണ്ട്. ലാളിത്യത്തിന്റെ പ്രതീകമായ ഖാദി ധരിച്ച് നടന്ന ഇവര്‍ ഏത് തരംതാണ അവസ്ഥയിലേക്കും കൂപ്പുകുത്താന്‍ തയ്യാറായിരിക്കുകയാണ്. എനിക്കെതിരേ ആരോപണം ഉന്നയിക്കുന്നവര്‍ എന്നെ ചൂഷണം ചെയ്യുകയായിരുന്നു...'' ഇങ്ങനെയാണ് സരിതപറഞ്ഞിരുന്നത്.

കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട സംഭവമാണ് സോളാര്‍ തട്ടിപ്പ്. നൂറോളം പേര്‍ക്ക് എഴുപതിനായിരം മുതല്‍ അന്‍പതുലക്ഷം രൂപ വരെയാണ് നഷ്ടപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്തു എന്നായിരുന്നു ആരോപണങ്ങള്‍. ടീം സോളാര്‍ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകള്‍ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേര്‍സണല്‍ സ്റ്റാഫുകളെ ആദ്യം സസ്‌പെന്റ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് യു.ഡി.എഫ് മന്ത്രിസഭയിലെ തന്നെ പ്രധാന പാര്‍ട്ടി ആയ കേരള കോണ്‍ഗ്രസ് മുഖവാരിക ആയ 'പ്രതിച്ഛായ'യും വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു

സരിതയുടെ പുതിയ പരാതിയും കേസന്വേഷിക്കാനുള്ള തീരുമാനവും ഇടതുപക്ഷവും ബി.ജെ.പിയും രാഷ്ട്രീയ ആയുധമാക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും എതിരാളികള്‍ ഈ തുറുപ്പ് ചീട്ടെടുത്താവും കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വെട്ടുക. ഉമ്മന്‍ ചാണ്ടി ആന്ധ്രയുടെ ചാര്‍ജുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കെ.സി വേണുഗോപാല്‍ കര്‍ണാടകത്തിന്റെ ചാര്‍ജുള്ള ജനറല്‍ സെക്രട്ടറിയും ആയതുകൊണ്ട് അവരെ നേരിടാന്‍ പറ്റിയ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാണ് സരിത എറിഞ്ഞു കൊടുത്തിരിക്കുന്നത്. സരിതയുടെ ആരോപണത്തിന് പിന്നിലെ യാഥാര്‍ഥ്യം എന്തുതന്നെയായിരുന്നാലും ലോക്‌സഭ തിരെഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന ഈ വേളയില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഈ അന്വേഷണ തീരുമാനം വലിയ തലവേദന സൃഷ്ടിക്കും. 

കോണ്‍ഗ്രസിന് തലവേദനയായി വീണ്ടും സരിതയുടെ പുറപ്പാട്‌
Join WhatsApp News
Tom abraham 2018-10-22 11:40:20
If ..........is a victim of harassment and rape, her name and picture should not be shown here. Such an innocent
Victim........  Her chastity, socialusm was raped. 
CID Moosa 2018-10-22 13:42:43
Is there any video available? 
Vayanakkaran 2018-10-22 15:51:24
പിണറായിയുടെ ട്രോജൻ കുതിരയാണ് സരിത. ഇതു വീണ്ടും അന്വേഷിക്കാൻ ഇറങ്ങുമ്പോൾ ഈ ഗവൺമെന്റിന്റെ ഇമേജ് ആണു തകരുന്നത്. കാരണം ഇതു രാഷ്ട്രീയക്കളി ആണെന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. റിപ്പോർട്ടർ ചാനലിന്റെ അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നു ആവർത്തിച്ചു പറയുന്ന സരിതയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പു വരികയല്ലേ? ഇരിക്കട്ടെ ഒരെണ്ണം. സരിത, പ്രളയം, ഫ്രാങ്കോ, ശബരിമല, വീണ്ടും സരിത! തിരിച്ചടിക്കാതെ നോക്കണേ! ഇങ്ങനെ കളിച്ചാൽ മഞ്ചേശ്വരം ബിജെപി കൊണ്ടുപോകും! ജാഗ്രതൈ!!
പിണറായി പുരാണം 2018-10-22 20:39:29
പിണറായി എന്നും പരല്‍ പോലെ പിടക്കും മോനേ
അതുകൊണ്ട് ആണ് പ്രളയ ഫണ്ടിലേക്ക് കൊടുക്കുന്നതിനു മുമ്പ് ആലോചിച്ചു, പഠിക്കണം എന്ന് പറഞ്ഞത് .
പ്രളയം പോയി, പിന്നെ രാഷ്ട്രീയവും വന്നു, മതവും പുരോഹിതരും വന്നു, കേരളം പിന്നെയും പഴയതുപോലെ 
നാരദന്‍ 
Sibi David 2018-10-24 15:04:11
അവസരം കിട്ടിയപ്പോൾ ഉമ്മൻ ചാണ്ടിയെ നാറ്റിച്ചു. സരിത ഈസ് സ്മാർട്ട്. ഇങ്ങനെയുള്ള  സ്ത്രീകളെ  സ്മാർട്ട് ആയിട്ടാണ് നമ്മുടെ സമൂഹം പരിഗണിക്കുന്നത്. ഇവർ നമുക്ക് ചുറ്റും ഉണ്ട്. നല്ലവരാണെന്നു നമ്മൾ ധരിക്കുന്ന പലരും അവസരം കിട്ടിയാൽ നാറ്റിച്ചു കൈയിൽ തരും. ഇതുപോലുള്ള പലരും ഇപ്പോൾME TOO ക്യാമ്പയിൻ ചെയ്യുന്ന കൂട്ടത്തിൽ കാണും. WE SHOULD IDENTIFY AND AVOID THEM.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക