നാരായണഗുരുവിന്റെ ഏക ദൈവദര്‍ശനം (ഗീത രാജീവ്)
namukku chuttum.
22-Oct-2018

ആത്മീയത എന്ന വാക്കിന്റെ അര്‍ത്ഥം ഓരോരോ വ്യക്തിയിലും ഉരവപ്പെടുന്നത് വ്യത്യാസമായിരിക്കും . ചിലര്‍ക്ക് മത വിശ്വാസത്തിന്റെ ഭാഗമാവാം മറ്റു ചിലര്‍ക്കത് സ്വന്തം നിലനില്‍പ്പിന്റെ ആഴം തേടിയുള്ള യാത്രയാവാം... പ്രണയത്തിലൂടെയും സംഗീതത്തിലൂടെയും , കലയിലൂടെയും സൌന്ദരൃത്തിലൂടെയും ഒക്കെ അതിന്റെ ആഴം കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാവാം . അങ്ങനെ ഏതെങ്കിലും ഒരു കള്ളിക്കുള്ളില്‍ തളച്ചിടാവുന്ന ഒന്നല്ല ആത്മീയത സ്വയം അറിയാനുള്ള ഏതു വഴിയും ആത്മീയത തന്നെയാണ്.
നാരായണഗുരു പറയുന്നു 'അറിവല്ലാതെ ആനന്ദമല്ലാതെ വേറൊരു ദൈവമില്ലാ'.ആ ആനന്ദത്തെ തന്നെ ബ്രഹ്മമെന്ന് ധ്യാനിക്കുന്നതാണു നാരായണ ഗുരുവിന്റെഏക ദൈവം. ഞങ്ങളെങ്ങനെ ദൈവത്തെ സാക്ഷാല്‍ക്കരിക്കുമെന്നു യേശുവിനോട് ശിഷ്യന്‍മാര്‍ ചോദിച്ചപ്പോള്‍ , നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ ചുണ്ടികാണിച്ചുകൊണ്ട് യേശുപറഞ്ഞു ' നിങ്ങള്‍ മന: പരിവര്‍ത്തനം ചെയ്ത ശിശുക്കളെ പോലെയാകുന്നില്ലങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നില്ലായെന്ന്..'' ദൈവജ്ഞാനമെന്നാല്‍ നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന സ്‌നേഹിപ്പിക്കുന്ന പ്രഖ്യാപനം എന്നര്ത്ഥം. ആ പ്രഖ്യാപന പ്രകാരം ലോകത്തിലെ ഓരോരോ അംശവും ഇണകളായി നിലകൊള്ളുന്നു. ഒരു മുസ്ലിം മിസ്റ്റിക് കവി ഇങ്ങനെ പാടുന്നുണ്ട് : ''പ്രിയതമയില്‍ സഫലമാകാത്ത പ്രേമം കാമുകനാശ്വാസം പകരുന്നില്ല , പ്രേമത്തിന്റെ മിന്നല്‍ പിളര്‍പ്പു ആ ഹൃദയത്തില്‍ പ്രസരിക്കുമ്പോഴാണവളത് മനസിലാക്കുക. ദൈവ സ്‌നേഹം ഹൃദയത്തില്‍ പറ്റിപിടുക്കുമ്പോള്‍ , സംശയാതീതമായി മനസിലാകും ദൈവ സ്‌നേഹം എത്ര ശക്തനാണെന്ന്. അത് ആ മലയിലുമല്ല , ഈ മലയിലുമല്ല.. സ്വന്തം ഹൃദയത്തില്‍ തന്നെയാണ്. നേരായിട്ട് സ്വയം അറിഞ്ഞവന്‍ അന്യമെന്നു കരുതാന്‍ ഒന്നു മുണ്ടാവില്ല.. ആ സ്‌നേഹം എല്ലാറ്റിനോടും ഉണ്ടാവുക എന്നത് സ്വാഭാവികമായ ഒരു ദിനചര്യ മാത്രമാവും .
ബുദ്ധ മതത്തിലും ജൈനമതത്തിലും ദേവസങ്കല്പം ഇല്ല. യുക്തിവാദികള്‍ നിരീശ്വരവാദികള്‍ മാക്‌സിസ്റ്റുകള്‍ തുടങ്ങിയവരുടെ ലക്ഷ്യവും മറ്റൊന്നല്ല. അവരും ലക്ഷ്യമാക്കുന്നത് മനുഷ്യ ജീവിതത്തിന്റെ സുഖം കെവരുത്താന്‍ തന്നെയാണ്.
ലോകത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ പ്രവാചകന്‍മാരുടെയും ഋഷിമാരുടെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു.അവര്‍ ജീവിച്ചു വളര്‍ന്നതു പല സംസ്‌കാര പശ്ചാത്തലങ്ങളിലും കാലങ്ങളിലും ആണന്നുമാത്രം.
മതങ്ങളുടെ ഭാഷ , ചിന്തിച്ച രീതി, കലാപരവും ദേശ പരവുമായ പ്രത്യേകതകള്‍ തുടങ്ങിയവയെല്ലാം ഊതിപെരുപ്പിച്ച് സ്വന്തം മതമാണ് യഥാര്‍ത്ഥ മതമെന്ന് വരുത്തി തീര്‍ത്ത് ,ആനയെ കാണാന്‍ പോയ അന്ധനെ പോലെ , ഓരോ കുരുടനും താന്‍ തപ്പി നോക്കിയപ്പോള്‍ കിട്ടിയതാണ് ആനയുടെ രൂപമെന്ന് വാദിച്ച് സ്വന്തം നിലപാട് സ്ഥാപിക്കുന്നതിനെ പാണ്ഡിത്യത്തിന്റെ ലക്ഷണമായി ഗുരു കരുതുന്നില്ല. ''പലവിധയുക്തിപറഞ്ഞ്പാമരന്മാര്‍ ' എന്നാണ്ഗുരു വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരം കേവലം ഒരു മതത്തിന്റെ പേരിലുള്ള തല്ല. അനേകം മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഭാവനയാണ്.
സ്‌നേഹമെന്ന മൂല്യത്തില്‍ എല്ലാ മൂല്യങ്ങളും ഇഴുകി ചേരുന്നുണ്ട് . സത്യത്തെയോ , അഹിംസയേയോ ഉള്‍ക്കൊള്ളാതെ സ്‌നേഹത്തിന് നിലനില്ക്കാന്‍ കഴിയില്ല..
അറിവിനെ സ്‌നേഹിക്കുന്നവനില്‍ അറിവും സ്‌നേഹവും ഒരുപോലെ വളരുന്നു ..(Love of wisdom ) അറിയേണ്ടത് അവരവരെ സംബന്ധിക്കുന്ന സത്യം തന്നെയാണ്.
അതുകൊണ്ട് അനുമ്പാദ കത്തില്‍ ഗുരു പാടുന്നു
(3.)അരുളന്പിനുകമ്പമൂന്നിനും
പൊരുളൊന്നാണിത് ജീവതാരകം
''അരുളുള്ളവനാണു ജിവി'' യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ.
(4).അരുളില്ലയതെങ്കിലസ്ഥി തോല്‍
സിര നാറുന്നൊരുടമ്പു താനവന്‍ :
മരുവില്‍ പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം.''
ഇങ്ങനെയൊരു ഗുരു നമുക്കിടയില്‍ ജീവിച്ചിരുന്നിട്ടും കേരളം ഒരുഭ്രാന്താലയം ആയി തുടരുന്നു . മനുഷ്യന്റെ ആദ്ധ്യാത്മീയ ചിന്തയെ മാത്രമല്ല , സാമൂഹിക ചിന്തയെപോലും വികലമാക്കുന്ന മഹാശക്തിയായി ഇന്നു മതം തീര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ അതു രാഷ്ട്രീയത്തെയും നയിക്കുന്നു. ...നാരായണ ഗുരു ഉഴുതു മറിച്ചമണ്ണില്‍ രാഷ്രടിയക്കാര്‍ പുതിയ വിത്തു വിതച്ചു ഫുരിടാന്‍
ഒഴിച്ചു മുളപ്പിക്കുന്നു ...ഹാ , കഷ്ടം ....
Art: Shasi Memuri.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
if your religion has books with several pages;
if your god is hidden in walls:
throw them out, they won't do any good for you.
they lack Empathy.
Empathy is the womb of spirituality.
Spirituality without Empathy is dead. Throw them out.