Image

ഉളുപ്പ് അശ്ശേഷമില്ലേ കോണ്‍ഗ്രസേ... (ലേഖനം: സാം നിലമ്പള്ളില്‍)

Published on 22 October, 2018
ഉളുപ്പ് അശ്ശേഷമില്ലേ കോണ്‍ഗ്രസേ... (ലേഖനം: സാം നിലമ്പള്ളില്‍)
ഒരുനാടും അതിലെ നിവാസികളും ഒരിക്കലും നന്നാകത്തില്ലെന്ന് തീരുമാനിച്ചാല്‍ അവരെ രക്ഷിക്കാന്‍ ദൈവത്തിനുപോലും സാധിക്കില്ല. പറഞ്ഞുവരുന്നത് മലയാളികള്‍ ദൈവത്തിന്റെ സ്വന്തംനാടെന്ന് പൊങ്ങച്ചംപറയുന്ന കേരളത്തെപ്പറ്റിയാണ്. അഹങ്കാരത്തിലും സ്വാര്‍ത്ഥതയിലും അടിസ്ഥാനമില്ലാത്ത ആഡംബരത്തിലും ആറാടിയിരുന്ന മലയാളിയെ ശിക്ഷിക്കാനാണ് ഒരു മഹാപ്രളയം ദൈവംസൃഷ്ടിച്ചത്. ചരിത്രത്തില്‍ നോക്കിയാല്‍ ഇതുപോലുള്ള ജനതയെ നശിപ്പിക്കാന്‍ പ്രളയവും ഭൂകമ്പങ്ങളും മറ്റ് പ്രകൃതിദുരന്തങ്ങളും സംഭവിച്ചിട്ടുള്ളതായികാണാം. രാഷ്ട്രീയവും ജാതിമതഭ്രാന്തും ഇത്രയധികം തലക്കുപിടിച്ചിട്ടുള്ള ജനങ്ങള്‍ കേരളത്തിലെപ്പോലെ മറ്റൊരിടത്തുമില്ല. ജാതിക്കും മതത്തിനുംവേണ്ടി, രാഷ്ട്രീയപാര്‍ട്ടികള്‍ക്കുവേണ്ടി, സ്വജീവന്‍ അര്‍പ്പിക്കാന്‍ തയ്യാറായി നടക്കുന്ന വിഢികള്‍. എത്രശിക്ഷകിട്ടിയാലും അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ അറിയാത്ത മടയന്മാര്‍.

യുവതികള്‍ക്കും ശബരിമലകയറാമെന്ന് ഉത്തരവിട്ടത് ഇന്‍ഡ്യന്‍ സുപ്രീകോടതിയാണ്, അല്ലാതെ മുഖ്യമന്ത്രി പിണറായി വിജയനല്ല. അതിനെതിരായ അഭിപ്രായമുണ്ടെങ്കില്‍ കോടതിയില്‍തന്നെ സമീപിക്കുക. അധവാ പ്രതിക്ഷേധിക്കണമെന്നുണ്ടെങ്കില്‍ കോടതിയുടെ പരിസരത്തോ സന്നിധാനത്തുതന്നെയോ ആകാം. അല്ലാതെ കേരളത്തിന്റെ മൊത്തംപ്രശ്‌നമാക്കി അതിനെ മാറ്റരുത്. നാനാജാതി മതസ്തര്‍ തിങ്ങിപാര്‍ക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഒരു സമുദായത്തിന്റെ ആഭ്യന്തിര കാര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് തീരെ താത്പര്യമില്ല. ശബരിമലയിലെ പ്രശ്‌നം ഹിന്ദുസമുദായക്കാരുടേതുമാത്രമാണ്. അതില്‍ ക്രിസ്ത്യാനികള്‍ക്കോ മുസ്‌ളീംങ്ങള്‍ക്കോ ഇടപെടാനോ അഭിപ്രായം പറയാനോ ഇഷ്ടമില്ല. പക്ഷേ, രാഷ്ട്രീയപാര്‍ട്ടിള്‍ അതില്‍ ഇടപെട്ടാല്‍ ഞങ്ങളുടെ അഭിപ്രയം രേഖപ്പെടുത്തുമെന്നുള്ളതില്‍ സംശയമില്ല.

ഇന്‍ഡ്യക്ക് സ്വാതന്ത്യം നേടിത്തന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ സ്വന്തംഹൃദയത്തേക്കാള്‍ ഉപരിയായി സ്‌നേഹിച്ചിരുന്നവരായിരുന്നു നമ്മളെല്ലാം. ആസ്‌നേഹം നഷ്ടപ്പെടാതിരിക്കാനാണ് പാര്‍ട്ടിയെ പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞത്. രാജ്യംമൊത്തം വ്യപിച്ചുകിടന്നപര്‍ട്ടി ഇന്ന്
വട്ടപ്പൂജ്യമായി മാറിയിരിക്കുന്നതിന്റെ കാരണക്കാര്‍ അതിന്റെരക്തം ഊറ്റിക്കുടിച്ച നേതാക്കന്മാര്‍തന്നെയാണ്. ഏതാനും വോട്ടുകള്‍ക്കുവേണ്ടി ആദര്‍ശ്ശത്തെ ബലികഴിക്കുന്ന അല്‍പന്മാരാല്‍ നയിക്കപ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സിന്ന്. ദീര്‍ഘദൃഷ്ടിയില്ലാത്തവര്‍. ജാതിമത വര്‍ക്ഷീയപാര്‍ട്ടികളുമായി കൂട്ടുകൂടാന്‍ മടിയില്ലാത്തവര്‍. കേരളത്തില്‍ മുസ്‌ളീംലീഗ് എന്നപാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ നെഹ്‌റുപറഞ്ഞത് "ഈസാധനത്തെ’ മ്യൂസയത്തില്‍ കൊണ്ടുപോയി വെയ്ക്കണമെന്നാണ്. ആപാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി ഭരിക്കാന്‍ നെഹ്‌റുവിനുശേഷംവന്ന കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ക്ക് ഉളുപ്പില്ലാതെപോയി.

ബിജെപിയുടെ അജണ്ട പരസ്യമായ ഒന്നാണ്. അവര്‍ക്കത് തുറന്നുപറയാന്‍ മടിയില്ല. കാലഹരണപ്പെട്ടുപോയ അനാചാരങ്ങളും ചതുര്‍വര്‍ണ്യവും പുനസ്ഥാപിക്കികുകയാണ് അവരുടെ ലക്ഷ്യം. ഹൈന്ദവ ജാതീയതയെ തട്ടിയുണര്‍ത്തി വോട്ടുനേടുകയാണ് അവര്‍ചെയ്തുകൊണ്ടിരിക്കുന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചമുതല്‍ ഇന്ന് ഇങ്ങേയറ്റം ശബരിമല യുവതിപ്രശ്‌നംവരെ അവരുടെനോട്ടം വോട്ടുബാങ്കിലാണ്. ജാതീയതയല്ലാതെ മറ്റൊരു ആദര്‍ശ്ശവും ഇല്ലാത്തപാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രം അങ്ങനെയാണോ? അയിത്തത്തിനെതിരെ നടന്ന വൈക്കം സത്യാഗ്രഹം നയിച്ചപാര്‍ട്ടി. ക്ഷേത്രപ്രവേശനത്തിനുവേണ്ടി നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിന്‍ മുന്‍പില്‍നിന്നിരുന്ന പാര്‍ട്ടി ഇന്ന് ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനത്തിനെതിനെതിരായി സത്യാഗ്രഹം നടത്തുന്നതുകാണുമ്പോള്‍ ഒരുകാലത്ത് ഈപാര്‍ട്ടിയെ നെഞ്ചോടുചേര്‍ത്തുപിടിച്ചിരുന്ന കോണ്‍ഗ്രസ്സുകാരുടെ മനസ് വേദനിക്കുന്നുണ്ട്. തങ്ങള്‍ ചെയ്തുന്നത് ശരിയായകാര്യമല്ലെന്ന് ബോദ്ധ്യമുള്ളതുകൊണ്ടല്ലെ കൊടിപിടിക്കാതെ സമരംചെയ്‌തോളാന്‍ രാഹുല്‍ഗാന്ധി അനയായികളോട് ആഖ്വാനിച്ചത്. ഈകാപട്യം തിരിച്ചറിയാന്‍ സാധിക്കാത്തവരാണ് കേരളീയരെന്ന് പാവംപപ്പു വിചാരിച്ചിട്ടുണ്ടാവും

യുവതീപ്രവേശനവുമായി സുപ്രീകോടതിയുടെ വിധിയെ ആദ്യം സ്വാഗതംചെയ്ത ബിജെപിയും കോണ്‍ഗ്രസ്സും ഒറ്റരാത്രകൊണ്ട് മലക്കംമറിയുന്ന കാഴ്ചകണ്ട് കേരളജനത അത്ഭുതപ്പെട്ടുപോയി. ഇതിനെപ്പറ്റി സൂചിപ്പിക്കാന്‍ മലയാളത്തില്‍ യുക്തമായ വാക്കുകളുണ്ടെങ്കിലും സഭ്യതയുടെപേരില്‍ പറയുന്നില്ല. ബിജെപിയെ കുറ്റംപറയുന്നില്ല. കാരണം അവരുടെ അജണ്ടതന്നെ വര്‍ക്ഷീയതയാണല്ലോ. അത് തുറന്നുപറയുന്നതില്‍ ഉളുപ്പില്ലാത്ത പാര്‍ട്ടിയാണത്. എന്നാല്‍ മഹാത്മജിയും വിശാലഹൃദയരായ നേതാക്കന്മാരും ജന്മം നല്‍കിയ കോണ്‍ഗ്രസ്സ്, അനീതിക്കും അനാചാരങ്ങള്‍ക്കുമെതിരെ പടവാളെടുത്ത കോണ്‍ഗ്രസ്സ് വര്‍ക്ഷീയപാര്‍ട്ടിയായ ബിജെപിയുടെ പിന്നാലെ പോകുന്നതുകാണുമ്പോള്‍ ഈപാര്‍ട്ടിയുടെ അന്ത്യം അടുത്തിരിക്കുന്നെന്ന് ദീര്‍ഘദൃഷ്ടിയുള്ളവര്‍ക്ക് മനസിലാകും.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.
Join WhatsApp News
ദൈവം 2018-10-22 23:12:03
എന്തിനെന്നെ നിങ്ങൾ പഴിക്കുന്നു 
അന്ധകാരത്തിലാണ് ഞാൻ 
അമ്പലങ്ങളിൽ പള്ളികളിൽ 
മസ്‌ജിത്തുകളിൽ ബന്ധനസ്ഥനാണ് ഞാൻ  
നിങ്ങളുടെ നാടിന്റെ സ്വന്തം ദൈവം!
അഹങ്കാരാവും വിവരക്കേടും കൂടിചേർന്ന് 
കുഴഞ്ഞു കുഴമ്പായെങ്കിലും 
കഴുകി കളയാനായില്ല വന്നുപോയ പ്രളയത്തിന് 
നാവ് നനയ്ക്കുവാൻ കിടക്കാൻ ഉടക്കാനില്ലെങ്കിലും 
മുമ്പിലാണ് മലയാളിക്കഹങ്കാരം 
ശരിയാക്കില്ലൊരിക്കലും 
ആർക്കും ഒരിക്കലും ഒരധർമ്മവും 
ചെയ്യ്തിടാത്ത അയ്യപ്പനെയും പൂട്ടി 
നിങ്ങളെ ശബരിമലയിൽ 
അവിടെ എ വൃന്ദാവനത്തിൽ 
കൃഷ്ണ ലീലയിൽ ഏർപ്പെട്ടു തളർന്നവരെയെങ്കിലും
ഒന്ന് ദർശിക്കാമെന്നു വച്ചാൽ 
അതിനും സമ്മതിക്കില്ല ചില 
കോമരങ്ങൾ അയ്യപ്പന്മാർ
നാവു വരളുന്നു ശരീരം വിറയ്ക്കുന്നു 
വികാര വിജംഭ്രിതനാണയ്യപ്പൻ 
സ്ത്രീ ദര്ശനത്താലെ അവനിനി 
പുനർ ജനിക്കാനാവു 
പോകട്ടെ സ്ത്രീകൾ കൂട്ടമായി 
പോയി ജീവൻ കൊടുക്കട്ടവന് 
ക്ഷമിക്കണം സാം നിലംപള്ളി 
വിട്ടുപോയി വിഷയമൊരല്പം 
വിഷയ ചിന്ത വന്നതാവാം 
 എന്തായാലും രക്ഷിക്കാനാവില്ലവരെ 
ദൈവമാം എനിക്കുപോലും 
ആരെങ്കിലും എന്നെ രക്ഷിച്ചേൽ മതിയായിരുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക