Image

ലഹരിമരുന്ന്‌ ഉപയോഗിച്ച കേസില്‍ മുന്‍ ബിഗ്‌ബോസ്‌ താരം അറസ്റ്റില്‍

Published on 23 October, 2018
ലഹരിമരുന്ന്‌ ഉപയോഗിച്ച കേസില്‍ മുന്‍ ബിഗ്‌ബോസ്‌ താരം അറസ്റ്റില്‍


മുംബയ്‌: ബോളിവുഡ്‌ താരവും മുന്‍ ബിഗ്‌ബോസ്‌ മത്സരാര്‍ത്ഥിയുമായ അജാസ്‌ ഖാന്‍ അറസ്റ്റില്‍.
നിരോധിച്ച ലഹരി മരുന്ന്‌ ഉപയോഗിച്ചതിന്‌ മുംബയ്‌ പൊലീസാണ്‌ അജാസ്‌ ഖാനെ അറസ്റ്റ്‌ ചെയ്‌തത്‌. ബേലാപ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നും അറസ്റ്റ്‌ ചെയ്‌ത ഇയാളില്‍ നിന്നും നിരോധിക്കപ്പെട്ട എട്ടോളം എക്‌സ്റ്റസി ടാബ്‌ലെറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്‌.

അതേസമയം, അറസ്റ്റ്‌ രേഖപ്പെടുത്തിയതിന്‌ ശേഷം അജാസ്‌ ഖാനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക