Image

ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി മന്ത്രി ബാലന്‍

Published on 23 October, 2018
ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി മന്ത്രി ബാലന്‍
ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി മന്ത്രി എ.കെ.ബാസന്‍. മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ പുറത്താക്കണം. പരാതി പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണം. ആക്രമിക്കപ്പെട്ട നടിക്ക്‌ കേസ്‌ വാദിക്കാന്‍ സാമ്പത്തിക നിയമ സഹായം നല്‍കണം എന്നുള്ള കാര്യങ്ങള്‍ മോഹന്‍ലാലിനോട്‌ ആവശ്യപ്പെട്ടിരുന്നതായും മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസ്‌ നല്ല രീതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നടി പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയകേസിന്‌ പൂര്‍ണ്ണ പിന്തുണ നല്‍കും. മോഹന്‍ലാലിന്റെ സമീപനത്തെ നല്ല രീതിയില്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമ്മയുമായി സമവായത്തിലെത്തുന്നതിന്‌ ലാലുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ നടികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന്‌ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനും ദിലീപിനെ സംഘടനയില്‍ നിന്നു ഒഴിവാക്കുന്നതിനുളള നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്‌ ചെയ്‌തിട്ടുണ്ട്‌. ലാലിന്റെ സമീപനം നല്ല ഉദ്ദേശത്തോടെയാണ്‌ കാണേണ്ടത്‌.

ആക്രമിക്കപ്പെട്ട നടിക്ക്‌ കേസ്‌ വാദിക്കാന്‍ സാമ്പത്തികം തടസമാകില്ല. നടിയേയും അമ്മയേയും വേര്‍തിരിച്ച്‌ കാണില്ല. തര്‍ക്കം സിനിമാ മേഖലയെ ബാധിക്കരുത്‌. പ്രശ്‌നപരിഹാരത്തിന്‌ ഇരുകൂട്ടരും ശ്രമിക്കണം. പരസ്‌പരം സഹകരിച്ച്‌ മുന്നോട്ടു പോകണം. മന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക