Image

സ്‌ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയാന്‍ വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം: ശക്തമായ നിലപാടുമായി നടികര്‍ സംഘം

Published on 23 October, 2018
സ്‌ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയാന്‍ വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം: ശക്തമായ നിലപാടുമായി നടികര്‍ സംഘം


ലോകമെങ്ങും മീ ടൂ തരംഗം ആഞ്ഞടിക്കുന്നതിനിടെ തമിഴ്‌ ചലച്ചിത്ര രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്കെതിരേയുള്ള ചൂഷണങ്ങള്‍ തടയാന്‍ ശക്തമായ നിലപാടുമായി നടികര്‍ സംഘം രംഗത്തെത്തി. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്കെതിരേയുള്ള ചൂഷണങ്ങള്‍ തടയാന്‍ കമ്മിറ്റി രൂപീകരിക്കുമെന്നു നടികര്‍ സംഘം ജനറല്‍ സെക്രട്ടരി വിശാല്‍ വാക്കു നല്‍കിയതിനു തൊട്ടു പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ സംഘടനയിപ്പോള്‍.

തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നടികര്‍ സംഘം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സ്‌ത്രീകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കാനും കമ്മിറ്റി രൂപീകരിക്കുമെന്ന്‌ നടികര്‍ സംഘം പ്രസിഡന്റ്‌ നാസര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഗായിക ചിന്‍മയി ശ്രീപാദ, വിജെ ശ്രീരഞ്‌ജിനി, നടി ലക്ഷ്‌മി രാമകൃഷ്‌ണന്‍, ലീല മണിമേഖല, സംവിധായിക ഉഷ എന്നിവര്‍ മീ ടൂ ക്യാമ്പെയ്‌ന്റെ ഭാഗമായി പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ്‌ നടികര്‍ സംഘത്തിന്റെ പുതിയ നീക്കം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക