Image

ജോമോള്‍ ഫിലിപ്പിന്റെ (70) സംസ്‌കാരം വെള്ളിയാഴ്ച

Published on 23 October, 2018
ജോമോള്‍ ഫിലിപ്പിന്റെ (70) സംസ്‌കാരം വെള്ളിയാഴ്ച
റ്റാമ്പാ, ഫ്‌ലോറിഡ: റ്റാമ്പാ ക്‌നാനായ അസോസിയേഷന്റെ ക്‌നാനായ നൈറ്റില്‍ പങ്കെടുത്തു മടങ്ങവെ കാറപകടത്തില്‍ മരിച്ച ജോമോള്‍ ഫിലിപ്പിന്റെ (70) സംസ്‌കാരം വെള്ളിയാഴ്ച നടക്കും

പൊതുദര്‍ശനം: വ്യാഴം: 5:30 മുതല്‍ 9 വരെ
സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് കമ്യൂണിറ്റി സെന്റര്‍, 2620 വാഷിംഗ്ടണ്‍ റോഡ്, വാല്‍റിക്കോ, ഫ്‌ലോറിഡ-33594

സംസ്‌കാര ശുശ്രൂഷ: വെള്ളി രാവിലെ 10 മണി: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, 3920 സൗത്ത് കിങ്ങ്‌സ് അവന്യു, ബ്രാന്‍ഡന്‍, ഫ്‌ലോറിഡ-33511

ഭര്‍ത്താവ് കട്ടച്ചിറ മ്യാലില്‍ ജോസ് ഫിലിപ്പുമൊത്ത് മടങ്ങുമ്പോള്‍ ഇവരുടെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ഇടിച്ച കാറിലുള്ളവര്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാന്‍ എതിര്‍ വശത്തേക്കു നടക്കുമ്പോള്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു.

ബ്രാന്‍ഡന്‍ റീജിയണല്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും വൈകാതെ മരിച്ചു.

ജയിംസ് ഓവന്‍ വാന്‍ഹോണ്‍ (47) ഓടിച്ച ടൊയോട്ട 4റണ്ണര്‍ ആണു ഇടിച്ചത്.

പരേത മൂവാറ്റുപുഴ കണ്ടോത്ത് കുടുംബാംഗമാണ്. മൂന്നു പെണ്മക്കളുണ്ട്.
ജോമോള്‍ ഫിലിപ്പിന്റെ (70) സംസ്‌കാരം വെള്ളിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക