Image

കോടതിയലക്ഷ്യം : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ മാപ്പുപറഞ്ഞു തലയൂരി

Published on 23 October, 2018
കോടതിയലക്ഷ്യം : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ മാപ്പുപറഞ്ഞു തലയൂരി
ന്യുഡല്‍ഹി : കോടതിയലക്ഷ്യകേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സുപ്രിം കോടതിക്കുമുന്നില്‍ മാപ്പു പറഞ്ഞു തുടര്‍ നടപടികളില്‍നിന്നു തലയൂരി. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിച്ചതിനായിരുന്നു സുപ്രീം കോടതി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യകേസ് ഫയല്‍ ചെയ്തത്. ജുഡീഷ്യറിടെ അപമാനിക്കാന്‍ ഉദ്ധേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കികൊണ്ട് മാപ്പു പറഞ്ഞതിനാലാണ് സുപ്രീം കോടതി നടപടികള്‍ അവസാനിപ്പിച്ചത്.

അഴിമതികള്‍ ചൂണ്ടിക്കാട്ടുന്നവരെ സംരക്കിക്കുന്നതിനുള്ള നിയമപ്രകാരം കേന്ദ്ര വിജിലന്‍സ് കമ്മീഷനു നല്‍കിയപരാതിയാണ് ജേക്കബ് തേമസിനെ കോടതിയലക്ഷ്യ നടപടികളിലേക്കു നയിച്ചത്. പാറ്റൂര്‍ ഭൂമി ഇടപാട്, ഇി.പി ജയരാജന്‍ മന്ത്രിയായിരിക്കെ ഉയര്‍ന്നുവന്ന ബന്ധുനിയമനകേസ് എന്നിവയില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ ജഡ്ജിമാര്‍ക്കു മുന്നില്‍ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷനു വീഴ്ച്ചപറ്റി. അതുകൊണ്ട് കേസിനെ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക