Image

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; പരുക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍

Published on 23 October, 2018
ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; പരുക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ മുഖ്യസാക്ഷി, ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഫാ. കുര്യാക്കോസിന്റെ മൃതദേഹത്തില്‍ ആന്തരികമോ, ബാഹ്യമോ ആയ പരുക്കുകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയയ്ക്കും.

ഫാ. കുര്യാക്കോസിനെ തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ മുറിയിലേക്ക് പോയ അദ്ദേഹത്തെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പഞ്ചാബിലെ ദസ്‌വയിലെ പള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 

ദസ്‌വയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സഹോദരന്‍ അടക്കം അടുത്ത ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സഹോദരന്‍ ആരോപിച്ചിരുന്നു. രാത്രിയോടെ ലുധിയാന മെഡിക്കല്‍ കോളജില്‍ എത്തിക്കുന്ന മൃതദേഹം ഇന്ന് അവിടെ സൂക്ഷിക്കും. നാളെ നാട്ടിലേക്ക് കൊണ്ടുപോരും.

Join WhatsApp News
CID Moosa 2018-10-23 20:33:11
വിഷാംശം കലർന്ന ഭക്ഷണം കഴിച്ചതിന്റെ എന്തെങ്കിലും സൂചനയുണ്ടോ ?
കുർബ്ബാന അപ്പമോ വീഞ്ഞോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക