Image

ആരോഗ്യ മാതാ തീര്‍ഥാടന കേന്ദ്രത്തിന്റെ നൂറാം വാര്‍ഷികം ഒക്ടോ: 28ന്

Published on 23 October, 2018
ആരോഗ്യ മാതാ തീര്‍ഥാടന കേന്ദ്രത്തിന്റെ നൂറാം വാര്‍ഷികം ഒക്ടോ: 28ന്
ന്യൂഡല്‍ഹി: ഓഖ്‌ല മസിഗഡ് ആരോഗ്യ മാതാ തീര്‍ഥാടന കേന്ദ്രത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ ഒക്ടോബര്‍ 28 ഞായറാഴ്ച നടക്കപ്പെടും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി 27നു വൈകുന്നേരം 5ന് സര്‍വമത സമ്മേളനവും പ്രാര്‍ഥനയും ഉണ്ടായിരിക്കും. സമ്മേളനം നയിക്കുന്നത് റവ. ഡോ. എം.ഡി. തോമസിന്റെ നേതൃത്തിലാണ്.

ഒക്ടോബര്‍ 28 വൈകുന്നേരം അഞ്ചിനു നടക്കുന്ന ആഘോഷമായ ദിവബലിക്കു ആഗ്ര രൂപത അര്‍ച്ചബിപ്പ് ആല്‍ബര്‍ട്ട് ഡി സോസ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം ഡല്‍ഹി അതിരൂപത അര്‍ച്ചബിഷപ്പ് അനില്‍ ജെ.ടി കൂട്ടോ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കുരിയന്‍ ജോസഫ് ,ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ മുഖ്യാഥിതിയായിരിക്കും. വിപുലമായ ആഘോഷങ്ങള്‍ക്ക് വികാരി റവ. ഫാ. ജോര്‍ജ് മണിമലയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.

വിവരങ്ങള്‍ക്ക്: 9999579920 

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക