Image

4 വനിതകള്‍ ശബരിമല ദര്‍ശനത്തിന്‌ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍

Published on 24 October, 2018
 4 വനിതകള്‍ ശബരിമല ദര്‍ശനത്തിന്‌ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന്‌ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ നാല്‌ യുവതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്‌ ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി.

ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട്‌ തേടി. പോലീസിന്റെ ഭാഗത്ത്‌ എന്ത്‌ വീഴ്‌ചയാണ്‌ ഉണ്ടായതെന്നും കോടതി ആരാഞ്ഞു. രണ്ട്‌ അഭിഭാഷകരുള്‍പ്പെടെ നാലു യുവതികളാണ്‌ പോലീസ്‌ സംരക്ഷണം ഉറപ്പുവരുത്തണമെന്ന്‌ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്‌.

സംരക്ഷണം ആവശ്യപ്പെട്ട്‌ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ അപേക്ഷ നല്‍കിയതായും ഹരജിയില്‍ പറയുന്നുണ്ട്‌. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌, തന്ത്രി കണ്‌ഠരര്‌ രാജീവര്‌, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രമേശ്‌ ചെന്നിത്തല, പി.എസ്‌ ശ്രീധരന്‍പിളള, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവരുമാണ്‌ എതിര്‍കക്ഷികള്‍. 

അഭിഭാഷകരായ എ.കെ.മായ, കെ.രേഖ എന്നിവരും ജയമോള്‍, ശൈലജ എന്നിവരുമാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക