Image

#മി ടൂ; സംവിധായകന്‍ സുസിയ്‌ക്കെതിരെ അമല പോള്‍

Published on 24 October, 2018
  #മി ടൂ; സംവിധായകന്‍ സുസിയ്‌ക്കെതിരെ  അമല പോള്‍
സംവിധായകന്‍ സുസി ഗണേശന്‍ കാറില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ലീന മണിമേഖലയുടെ ആരോപണം തമിഴകത്ത്‌ വലിയ വിവാദമാണ്‌ സൃഷ്ടിച്ചത്‌.

 ഇപ്പോഴിതാ സുസി അത്തരക്കാരന്‍ തന്നെയാണെന്നും തിരുട്ടു പയലേ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിനിടയില്‍ തന്നോടും അയാള്‍ ലൈംഗിക ദുരുദ്ദേശത്തോടെ പെരുമാറിയിട്ടുണ്ടെന്നും  തെന്നിന്ത്യന്‍ നായിക അമലപോള്‍  ട്വിറ്ററില്‍  കുറിച്ചു.

സ്‌ത്രീകളോട്‌ സുസിയ്‌ക്ക്‌ യാതൊരു ബഹുമാനവുമില്ലെന്നും അമല പോള്‍ ട്വീറ്റ്‌ ചെയ്‌ത കത്തില്‍ പറയുന്നു. 

ഷൂട്ടിംഗ്‌ സമയത്ത്‌ ദ്വയാര്‍ത്ഥ രീതിയില്‍ തന്നോട്‌ സംസാരിച്ചുവെന്നും ്‌മോശമായി ശരീരത്തില്‍ സ്‌പര്‍ശിച്ചുവെന്നും പല വമ്പന്‍ ഓഫറുകളും വാഗ്‌ദാനം ചെയ്‌തുവെന്നും അമല വെളിപ്പെടുത്തുന്നു.

അതേസമയം ലീന മണിമേഖലയുടെ വാക്കുകള്‍ പച്ചക്കള്ളമാണെന്നും അവ തന്നെ ഞെട്ടിച്ചെന്നുമാണ്‌ സൂസി ഗണേഷന്‍ തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ അറിയിച്ചത്‌. അവരുടെ കഥ വെറും കെട്ടുകഥയാണെന്നും സൂസി പറയുന്നു. 

ഈ ലോകം നുണയന്മാരുടെയും കള്ളന്മാരുടെയുമാണെന്ന്‌ നിങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ സല്‍പ്പേര്‌ പ്രധാനമാണ്‌. തനിക്കും അങ്ങനെ തന്നെയാണെന്നും അതിനാലാണ്‌ മാനനഷ്ടക്കേസ്‌ കൊടുക്കുന്നതെന്നും സൂസി ഗണേഷ്‌ കൂട്ടിച്ചേര്‍ത്തു.


ലീന മണിമേഖലയുടെ ആരോപണം

സൂസി ഗണേഷിനെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ അഭിമുഖം ചെയ്യാനാണ്‌ താന്‍ പോയതെന്ന്‌ ലീന പറയുന്നു. 

അഭിമുഖം കഴിഞ്ഞ്‌ രാത്രി ഏറെ വൈകി പോകാന്‍ ഓട്ടോ കാത്തിരുന്ന തനിക്ക്‌ സൂസി ഗണേഷ്‌ ലിഫ്‌റ്റ്‌ വാഗ്‌ദാനം ചെയ്‌തു. 

തുടക്കത്തില്‍ മാന്യമായി സംസാരിച്ച ഇയാളുടെ സ്വഭാവം പിന്നീട്‌ മാറുകയായിരുന്നു. തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക്‌ ക്ഷണിച്ച ഇയാളെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ സെന്‍ട്രല്‍ ലോക്ക്‌ ഇട്ടു.

തന്റെ ഫോണ്‍ ഇയാള്‍ കാറിനുള്ളിലേക്ക്‌ വലിച്ചെറിഞ്ഞെന്നും ലീന മണിമേഖല പറയുന്നു. യാചിച്ചിട്ടും കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. കാറിന്റെ ചില്ലുകള്‍ തല്ലിപ്പൊട്ടിക്കുമെന്ന്‌ പറഞ്ഞിട്ടും ആള്‍ വഴങ്ങിയില്ല. 

ഒടുവില്‍ ലീന തന്റെ സുരക്ഷയ്‌ക്കായി കയ്യില്‍ കരുതാറുള്ള കത്തി പുറത്തെടുക്കുന്നത്‌ വരെ ഇയാള്‍ തെരുവുകള്‍ തോറും വാഹനം ഓടിച്ചുകൊണ്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക