Image

ശിവം: ഊര്‍മിളയും സഹിതിയും ആഷ്‌ലിയും വിജയികള്‍

പ്രസാദ് പി. Published on 24 October, 2018
ശിവം: ഊര്‍മിളയും സഹിതിയും ആഷ്‌ലിയും വിജയികള്‍
ലോസ്ആഞ്ചെലെസ് :ഭാരതീയനൃത്തരൂപങ്ങളെ പുറംലോകത്തിനു പരിചയപ്പെടുത്താനും പ്രോല്‍സാഹിപ്പിക്കാനുമായി കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ "ഓം' സംഘടിപ്പിച്ച ഭരതനാട്യമത്സരത്തില്‍ ഊര്‍മിള വുഡാലി, സഹിതിക ടിയാല, ആഷ്‌ലി എല്‍സ ജോസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍കരസ്ഥമാക്കി.

'ശിവം' എന്നപേരില്‍ ഒക്ടോബര്‍ ഇരുപത്തിയൊന്നിന് ലോസ്ആഞ്ചലസിലെബെല്‍ ഫ്‌ളവര്‍ ബ്രിസ്‌റ്റോള്‍ സിവിക് ഓഡിറ്റോറിയത്തില്‍ നടന്നമത്സരത്തില്‍ അമേരിക്കയുടെ വിവിധസംസ്ഥാനങ്ങളില്‍ നിന്നായി പന്ത്രണ്ടിനും പതിനെട്ടിനുമിടയ്ക്കു പ്രായമുള്ള പതിനെട്ടുപേര്‍ പങ്കെടുത്തിരുന്നു.

അമേരിക്കയില്‍ ശാസ്ത്രീയ നൃത്തമഭ്യസിക്കുന്നവര്‍ക്കു, അരങ്ങേറ്റത്തിനുശേഷം തങ്ങളുടെകഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുവേണ്ടത്ര അവസരങ്ങള്‍ ലഭ്യമല്ലയെന്ന യാഥാര്‍ഥ്യം മനസിലാക്കിയാണ് ഇത്തരമൊരു പരിപാടി നടത്താന്‍ മുന്നിട്ടിറങ്ങിയ തെന്നു ഓം ഭാരവാഹികള്‍ അറിയിച്ചു.ഏപ്രില്‍ ഇരുപത്തിയൊന്നിന് ലോസ്ആഞ്ചെലെസില്‍ നടന്ന ‘ചിത്രശലഭങ്ങ’ളില്‍ വെച്ചുമലയാളത്തിന്റെ പ്രിയഗായിക കെ. എസ് ചിത്ര മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തിരുന്നു.

പ്രശസ്തനര്‍ത്തകിമാരും പരിപാടിയുടെ വിധികര്‍ത്താക്കളുമായ ശ്രീമതി ഗോമതി മനോജ്, ശ്രീമതി ഐശ്വര്യ വെങ്കട്, ശ്രീമതി നിത മല്യ എന്നിവരുടെ നൃത്തംപരിപാടിയുടെ മാറ്റുകൂട്ടി .പ്രസിഡന്റ് രമ നായര്‍ നിലവിളക്കുകൊളുത്തികൊണ്ടുതുടങ്ങിയപരിപാടിയില്‍ സെക്രെട്ടറി വിനോദ് ബാഹുലേയന്‍ നന്ദിഅറിയിച്ചു.ശിവം വിജയിപ്പിക്കുന്നതിന് സഹായിച്ച എല്ലാവര്‍ക്കും സംഘാടക സമിതിക്കുവേണ്ടി രവി വെള്ളത്തിരി, ജയ്‌മേനോന്‍, കവിത മേനോന്‍ എന്നിവര്‍നന്ദിഅറിയിച്ചു.
ശിവം: ഊര്‍മിളയും സഹിതിയും ആഷ്‌ലിയും വിജയികള്‍
ശിവം: ഊര്‍മിളയും സഹിതിയും ആഷ്‌ലിയും വിജയികള്‍
ശിവം: ഊര്‍മിളയും സഹിതിയും ആഷ്‌ലിയും വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക