Image

മാര്‍ക്കിന്റെ റെസ്പിറേറ്ററി കെയര്‍ വാരാഘോഷത്തില്‍ നിയുക്ത ഇല്ലിനോയി സെനറ്റര്‍ റാം വിള്ളിവലം മുഖ്യാതിഥി

റോയി ചേലമയില്‍, സെക്രട്ടറി Published on 25 October, 2018
മാര്‍ക്കിന്റെ റെസ്പിറേറ്ററി കെയര്‍ വാരാഘോഷത്തില്‍ നിയുക്ത ഇല്ലിനോയി സെനറ്റര്‍ റാം വിള്ളിവലം മുഖ്യാതിഥി
ഇല്ലിനോയി സംസ്ഥാനത്തെ റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളുടെ പ്രൊഫഷ്ണല്‍ സംഘടനയായ  മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍(മാര്‍ക്ക്)ന്റെ ഈ വര്‍ഷത്തെ ഫാമിലി റൈറ്റ്, റെസ്പിറേറ്ററി കെയര്‍ വാരാഘോഷം എന്നിവ സംയുക്തമായി ഒക്ടോബര്‍ 27-ാം തീയതി ശനിയാഴ്ച ആഘോഷിക്കുന്നു. പ്രസ്തുത പരിപാടിയില്‍ ഇല്ലിനോയി ഡിസ്ട്രിക്ട് എട്ടില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന റാം വിള്ളിവലം മുഖ്യാതിഥിയായി പങ്കെടുക്കും. ഇല്ലിനോയി സംസ്ഥാനത്തിലെ ആദ്യത്തെ ഇന്‍ഡോ-അമേരിക്കന്‍ സെനറ്റര്‍ ആയിരിക്കും ശ്രീ റാം വിള്ളിവലം. മാര്‍ക്കിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എബി അബ്രഹാം, പ്രസന്‍സ് ഹോളി ഫാമിലി ഡയറക്ടര്‍ ഓഫ് ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് ഷിജി അലക്‌സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

റെസ്പിറേറ്ററി പ്രൊഫഷണില്‍ ലീഡര്‍ഷിപ്പ് പൊസിഷനില്‍ ഉള്ള മുപ്പതില്‍പരം മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളെ തദവസരത്തില്‍ ആദരിക്കുന്നതാണ്. കൂടാതെ പുതുതായി ഈ പ്രൊഫഷനിലേക്ക് പ്രവേശിച്ച അംഗങ്ങളേയും ഈ ചടങ്ങില്‍ ആദരിക്കും. ഇല്ലിനോയി റെസ്പിറേറ്ററി ഫീല്‍ഡിലെ സമഗ്ര സംഭാവനയെ ആദരിച്ച് ഐ.എസ്.ആര്‍.സി. ബോര്‍ഡംഗമായ ലിസാ സനേഗര്‍ക്ക് അവാര്‍ഡ് സമ്മാനിക്കുന്നതാണ്.

വൈകുന്നേരം 6 മണിക്ക് സോഷ്യല്‍ ഹൗറോടെ ആരംഭിക്കുന്ന പരിപാടിയില്‍, പൊതുസമ്മേളനത്തിനുശേഷം വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കും. ജനറല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയ സക്കറിയാക്കുട്ടി തോമസ്, ഫിലിപ്പ് സ്റ്റീഫന്‍, സമയാ ജോര്‍ജ് എന്നിവരോടൊപ്പം മാര്‍ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ യേശുദാസന്‍ ജോര്‍ജ്. ജോസഫ് റോയി, അനീഷ് ചാക്കോ, ഷാജന്‍ വറുഗീസ്, സണ്ണി കൊട്ടുകാപ്പള്ളി, ജയ്‌മോന്‍ സക്കറിയ എന്നിവരും വിവിധ കമ്മറ്റി ഭാരവാഹികളായ റെജിമോന്‍ ജേക്കബ്, ജോസ് ജോസഫ്, ജസ്സി റിന്‍സി, സനീഷ് ജോര്‍ജ്, ഗീതു ജേക്കബ്, രാമചന്ദ്രന്‍ ഞാറക്കാട്ട്, ജോര്‍ജ് ഒറ്റപ്പാക്കില്‍, ഷൈനി ഹരിദാസ്, സോണിയ വര്‍ഗീസ് എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

റോയി ചേലമയില്‍, സെക്രട്ടറി

മാര്‍ക്കിന്റെ റെസ്പിറേറ്ററി കെയര്‍ വാരാഘോഷത്തില്‍ നിയുക്ത ഇല്ലിനോയി സെനറ്റര്‍ റാം വിള്ളിവലം മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക