Image

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കേസ്‌ തുടരണമോ എന്ന്‌ ഹൈക്കോടതി

Published on 25 October, 2018
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കേസ്‌ തുടരണമോ എന്ന്‌ ഹൈക്കോടതി
കാസര്‍കോട്‌ / കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കേസ്‌ തുടരണമോ എന്ന്‌ ഹൈക്കോടതി. മഞ്ചേശ്വരത്ത്‌ കള്ളവോട്ട്‌ നേടിയാണ്‌ പി.ബി അബ്ദുള്‍ റസാഖ്‌ ജയിച്ചതെന്നും അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്‌ ബി.ജെ.പി നേതാവ്‌ കെ. സുരേന്ദ്രനാണ്‌ കേസ്‌ നല്‍കിയത്‌.

രണ്ട്‌ ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ്‌ കെ. സുരേന്ദ്രന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്‌. കേസ്‌ സുരേന്ദ്രന്‍ പിന്‍വലിച്ചാല്‍ ആറ്‌ മാസത്തിനകം തന്നെ മഞ്ചേശ്വരത്ത്‌ ഉപതെരെഞ്ഞടുപ്പ്‌ ഉണ്ടാകും. പിന്‍വലിച്ചില്ലെങ്കില്‍ കോടതി തീരുമാനം വരും വരെ കാത്തിരിക്കേണ്ടി വരും.

കോടതി വിധി വരുന്നതിന്‌ മുമ്പ്‌ തെരെഞ്ഞടുപ്പ്‌ നടത്തിയാല്‍ അത്‌ വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ സാധ്യതകളെ പോലും അനിശ്ചിതത്വത്തിലാക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപതെരെഞ്ഞടുപ്പ്‌ നടന്നാല്‍ മണ്ഡലത്തില്‍ വിജയസാധ്യത ഉണ്ടെന്നാണ്‌ ബി.ജെ.പി നേതൃത്വന്റെ വിലയിരുത്തല്‍.

അതുകൊണ്ടു തന്നെ സുരേന്ദ്രന്‍ കേസ്‌ പിന്‍വലിച്ച്‌ ധീരമായി തെരെത്തടുപ്പിനെ നേരിടണമെന്ന അഭിപ്രായം ബി.ജെ.പിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്‌. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരെ നില്‍ക്കുന്ന സര്‍ക്കാരിനും ഇടത്‌ മുന്നണിക്കും കനത്ത പ്രഹരം നല്‍കാന്‍ ഉപതെരഞ്ഞെടുപ്പിലൂടെ കഴിയുമെന്നും ബി.ജെ.പിയും സുരേന്ദ്രനും കണക്ക്‌ കൂട്ടുന്നു.

കേസ്‌ പിന്‍വലിച്ചില്ലെങ്കില്‍ തെരെഞ്ഞടുപ്പില്‍ നിന്നും ബി.ജെ.പി ഒളിച്ചോടുന്നുവെന്ന യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും വിമര്‍ശനങ്ങളെ നേരിടേണ്ടി വരുമെന്നും ബി.ജെ.പി നേതൃത്വത്തിന്‌ ബോധ്യമുണ്ട്‌. കള്ള വേട്ട്‌ ചെയ്‌താണ്‌ അബ്ദുര്‍ റസാഖിന്റെ വിജയമെന്ന്‌ ആരോപിച്ചാണ്‌ സുരേന്ദ്രന്‍ തെരെഞ്ഞെടുപ്പ്‌ ഹര്‍ജി നല്‍കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക