Image

18 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ്‌ ഹൈക്കോടതി ശരിവെച്ചു

Published on 25 October, 2018
18 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ്‌  ഹൈക്കോടതി ശരിവെച്ചു

ചെന്നൈ: 18 വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ്‌ ഹൈക്കോടതി ശരിവെച്ചു. വിപ്പ്‌ ലംഘിച്ചെന്ന പരാതിയില്‍ ടി.ടി.വി ദിനകരന്‍ പക്ഷത്തുള്ള 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടിയാണ്‌ ശരിവെച്ചത്‌.

തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കും സര്‍ക്കാരിനും ആശ്വാസം പകരുന്നതാണ്‌ വിധി. ജസ്റ്റിസ്‌ എം. സത്യനാരായണനാണ്‌ വിധിപ്രഖ്യാപിച്ചത്‌. സ്‌പീക്കറുടെ വിവേചനാധികാരത്തെ ശരിവെക്കുകയാണ്‌ കോടതി ചെയ്‌തത്‌.

എം.എല്‍.എമാരുടെ അയോഗ്യത ശരിവെച്ചതിലൂടെ വലിയൊരു ഉപതെരഞ്ഞെടുപ്പിന്‌ വഴിയൊരുങ്ങുകയാണ്‌ തമിഴ്‌നാട്ടില്‍. അതേ സമയം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ്‌ ദിനകരന്‍ സൂചിപ്പിക്കുന്നത്‌.

എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന്‌ കാണിച്ച്‌ കത്ത്‌ നല്‍കിയതിനെ തുടര്‍ന്ന്‌ സ്‌പീക്കര്‍ പി.ധനപാല്‍ ടി.ടി.വി ദിനകര പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കുകയായിരുന്നു.

കേസില്‍ മദ്രാസ്‌ ഹൈകോടതി ചീഫ്‌ ജസ്റ്റിസ്‌ ഇന്ദിരാബാനര്‍ജി സ്‌പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ്‌ എം.സുന്ദര്‍ വിയോജിച്ചിരുന്നു. തുടര്‍ന്നാണ്‌ മൂന്നാമതൊരു ജഡ്‌ജിക്ക്‌ കൈമാറിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക