Image

പൊട്ടാത്ത ബോബുകള്‍: ട്രമ്പിനെതിരെ ജനാഭിപ്രായം മാറ്റുക ലക്ഷ്യം (ബി ജോണ്‍ കുന്തറ)

Published on 25 October, 2018
പൊട്ടാത്ത ബോബുകള്‍: ട്രമ്പിനെതിരെ ജനാഭിപ്രായം മാറ്റുക ലക്ഷ്യം (ബി ജോണ്‍ കുന്തറ)
ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ഏതാനും തലമൂത്ത നേതാക്കള്‍ക്കും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ഇഷ്ട്ടമില്ലാത്തെ ചില വിമര്‍ശകര്‍ക്കും --സി. എന്‍. എന്‍. അടക്കം -- ആരോ തപാല്‍ മാര്‍ഗ്ഗം ബോബുകള്‍ അയച്ചു എന്നതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത. ആളപായമൊന്നും സംഭവിച്ചില്ല എന്നിരുന്നാല്‍ത്തന്നെയും ഒരു ഭീകരത പൊതുവെ നിലനില്‍ക്കുന്നു.

ഇത് തികച്ചും ഗൗരവമേറിയ വിഷയം. ഒരാള്‍ക്കും മറ്റൊരു സഹജീവിയുടെ ജീവനെ ഒടുക്കുന്ന ഒരു പ്രവര്‍ത്തിയും ചെയ്യുന്നതിന് അവകാശമില്ല, അതനുവദിച്ചുകൂട. പ്രസിഡന്റ് ട്രമ്പ് വളരെ ശക്തമായ രീതിയില്‍ പ്രതികരിച്ചു. ഈ കുറ്റ കൃത്യം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളും മുന്നോട്ടു നീങ്ങുന്നു.

രാഷ്ട്രീയക്കാര്‍ രണ്ടു പക്ഷത്തുനിന്നും പരസ്പരം കുറ്റാരോപണങ്ങളും പതിവുപോലെ ആരംഭിച്ചിട്ടുണ്ട്. തപാല്‍ വഴി ബോംമ്പുകളും മറ്റു വിഷപ്പൊടികളുമൊക്കെ അയക്കുന്ന പ്രവണത കാലങ്ങളായി അമേരിക്കയില്‍ നിലനില്‍ക്കുന്നു. യൂനാ ബോമ്പുകാരന്‍, ആന്ത്രാക്‌സ് പാക്കെറ്റുകള്‍ ഇവയെല്ലാം ഓര്‍ക്കുന്നു. ആയതിനാല്‍ഭരണതലത്തില്‍ എല്ലാ പ്രധാന സ്ഥാപനങ്ങളിലും ലഭിക്കുന്ന തപാലും മറ്റു പാക്കേജുകളും സ്‌ക്രീന്‍ ചെയ്തു പരിശോധിച്ച ശേഷമേ തുറക്കുകയുള്ളു, നിയുക്ത സ്ഥാനങ്ങളില്‍ എത്തുകയുള്ളൂ.

രാഷ്ട്രീയത്തില്‍ നികൃഷ്ടത അമേരിക്കയില്‍ വ്യാപകമായി ഇപ്പോള്‍ കാണുന്നത് ഒരു പുതിയ പ്രവണത എന്നു വേണമെങ്കില്‍ പറയാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാം കണ്ടു ട്രംപിന്റ്റെ പ്രചരണ റാലികളില്‍ കൂക്കു വിളികളും മല്‍പ്പിടുത്തങ്ങളും എല്ലാം. പലേതും എതിരാളികള്‍ വാടകക്കെടുത്തു വിട്ടവര്‍ അരങ്ങേറി എന്നു തെളിഞ്ഞു. ട്രംപിന്റെ അനുയായികളും പ്രതിഷേധക്കാരെ കൈകാര്യം ചെയ്തു .

ട്രംപിന്റെ വിജയത്തോടെ എതിര്‍കക്ഷികള്‍ക്ക് കരുത്തു കൂടിയിരിക്കുന്നു എന്നുമാത്രം. ഇതില്‍ ഒരുപാട് അജ്ഞാത കരങ്ങള്‍ കളിക്കുന്നുണ്ട് എന്നതാണ് വാസ്തവം. പലതിനും പണച്ചിലവുള്ളതാണ്, പരിശീലനം നല്‍കിമുന്‍കൂര്‍ തീരുമാനിക്കുന്നതുമാണ്. ഏതാനും നാടകങ്ങളും അരങ്ങേറി

ഈയടുത്ത സമയം സ്റ്റീവ് സ്‌കാലീസ് എന്ന റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്സ്മാന്‍ വെടിയുണ്ടക്ക് ഇരയായി ഗുരുതരമായി പരുക്കേറ്റു. നിറയൊഴിച്ച വ്യക്തി സമ്മതിച്ചു അയാള്‍ ബെര്‍ണി സാണ്ടേഴ്‌സിന്റ്റെ അനുഭാവി എന്ന്.

ഇടക്കാല തിരഞ്ഞെടുപ്പിന്റെ വാശി കൂടിവന്നപ്പോള്‍ വാക്കുകള്‍ക്കും മൂര്‍ച്ചകൂടിത്തുടങ്ങി.

മാക്‌സിന്‍ വാട്ടേഴ്‌സ് എന്ന ഡെമോക്രാറ്റ്കോണ്‍ഗ്രസ് വുമണ്‍റ്റെ വാക്കുകള്‍ 'നമ്മള്‍ പോകണം. ട്രംപിന്റ്റെ ഭരണത്തിലുള്ള പ്രമുഖര്‍ വരുന്നിടങ്ങളില്‍ റെസ്റ്റോറന്റ് , മറ്റു കടകള്‍, ഗ്യാസ് സ്റ്റേഷന്‍ നാം സംഘടിച്ചു ഇവരോടു പറയണം നിങ്ങള്‍ക്ക് ഒരിടത്തും പ്രവേശനമില്ല, നിങ്ങള്‍ മോശക്കാര്‍'

ഇതുപോലെ തന്നെ പലേ വേദികളിലും ട്രമ്പ് ഭരണത്തിലുള്ള ഉദ്യോഗസ്ഥരെ മാത്രമല്ല റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെയും പൊതു സ്ഥലങ്ങളില്‍ അപമാനിക്കുന്ന കാഴ്ചകളും നാം കണ്ടിരിക്കുന്നു.

ഈ ബോബ് ഭീഷണിയില്‍ കാണുന്നത് ഇതില്‍നിന്നും റിപ്പബ്ലിക്കന്‍സിന് ഒരു നേട്ടവും, വോട്ടു പെട്ടികളില്‍ കിട്ടുവാനില്ല. കാരണം അവര്‍ കോണ്‍ഗ്രസ്സ് വീണ്ടും കയ്യടക്കുമെന്നാണ്.

കഴിഞ്ഞ കാവാനോവ് ഹിയറിങ്ങ് ഡെമോക്രയേറ്റ്‌സിനെ പ്രതികൂലമായി ബാധിച്ചു. കൂടാതെ ഇപ്പോള്‍ തെക്കനതിര്‍ത്തിയില്‍ പൊന്തിവരുന്ന ഇല്ലീഗല്‍ കുടിയേറ്റക്കാര്‍ വരുത്താന്‍ സാധ്യതയുള്ള സംഘര്‍ഷാവസ്ഥയും. എക്കോണമി നന്നായി പോകുന്നു ജോലി ഇല്ലായ്മ കുറയുന്നു. ഇതൊക്കെ സ്വതന്ത്ര സമ്മതിദായകരെ റിപ്പബ്ലിക്കന്‍ വശത്തേക്ക് നയിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ആയതിനാല്‍ ഇവിടെ പൊതുജനത്തിന്റ്റെ ശ്രദ്ധ തിരിച്ചുവിടേണ്ട ഒരാവശ്യം വേണ്ടിവന്നിരിക്കുന്നു. മറ്റു ചില ഒളിപ്പോരുകാരും ഇതിന്റ്റെ പിന്നിലുണ്ടോ? ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയവര്‍ അവരുടെ ഉദ്ദേശം ഈ തിരഞ്ഞെടുപ്പു സമയം അമേരിക്കയില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള വൈരാഗ്യം വളര്‍ത്തുകഅങ്ങിനെ ഭരണം മരവിപ്പിക്കുക.

കൂടാതെ ഈ ബോമ്പുകളെല്ലാം അയച്ചിരിക്കുന്നത് ട്രംപിനെ നിശിതമായി വിമര്‍ശിക്കുന്നവര്‍ക്ക്. ഇതില്‍നിന്നും ഇവരുടെ ഉദ്ദേശം ഇതിന്റ്റെ എല്ലാം പിന്നില്‍ ട്രംപിന്റ്റെ കരാള ഹസ്തങ്ങള്‍ എന്നു സ്ഥാപിക്കുക.

ഇവ പൊട്ടാത്ത ബോംബുകള്‍ ആണെങ്കില്‍ത്തന്നെയും അവ നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും പരിശീലനം കിട്ടണം. പണം മുടക്കുമുണ്ട്. ആയതിനാല്‍ ഇതെല്ലാം ഒരാളുടെ മാത്രം പ്രവര്‍ത്തി എന്ന് വിശ്വസിക്കുവാന്‍ പ്രയാസം. എന്തായാലും ഇതിനെല്ലാം ഒരുത്തരം താമസിയാതെ പ്രതീക്ഷിക്കാം.
Join WhatsApp News
Boby Varghese 2018-10-25 15:19:45
The fake news media has been fanning the flames of division for a decade. For years all we have heard is that the Republicans are racist, sexist, bigots, homophobes, all the while covering up unfathomable corruption in the federal govt and promoting violence against political opponents. Take these creeps out of the equation. Fake news come up with fake bombs.
CID Moosa 2018-10-25 16:37:01
You are spending too much time watching FOX and listening Rush Limbaugh. Get to work man 
STOP FALSE NEWS 2018-10-25 17:24:01
average human beings in USA know how much hatred trump was spreading. This man keeps on praising him and supporting this evil man.
 E malayalee is also spreading evil by publishing this nonsense & false claims.
E malayalee must BAN his articles.
andrew

I never miss it 2018-10-25 17:27:33
CNN is the best in the world. I never miss it as I travel around the world.  it brings all about Muller investigation on the crooked President 
Sick President and his followers 2018-10-25 20:28:05
Trump and the targets of the Bomber or Bombers

President Trump has attacked CNN 63 times on Twitter alone during his administration, according to an analysis by our research team


President has described the press as "the enemy of the people" in speeches and tweets some 55 times since taking office

He's used the twisted term "fake news" more than 700 times during his 677 days in office.

Trump has tweeted attacks on Clinton 109 times since reaching the presidency. "Lock her up" remains a regular chant at Trump rallies, long after the election ended.

Hannity has mentioned Clinton more than 360 times since Trump's inauguration and Tucker Carlson mentioned her more than 290 times.

It almost goes without saying that Obama has been a constant target of Trump's jabs, with 137 mentions on the presidential twitter feed since Inauguration Day.

Trump has elevated  Maxine Water to "the face of the Democrats," as well as a "low I.Q. individual," mentioning her 73 times in speeches, press statements and tweets since March of this year, according to FactBase.

Former CIA Director John Brennan has been an intense critic of the President, and Trump has returned fire, revoking his security clearance and slamming Brennan in 30 tweets and public comments.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക