Image

മെഗാ മില്യന്‍ ജാക്‌പോട്ട് ടിക്കറ്റ് വിറ്റത് ഇന്ത്യാക്കാരന്റെ കടയില്‍

Published on 25 October, 2018
മെഗാ മില്യന്‍ ജാക്‌പോട്ട് ടിക്കറ്റ് വിറ്റത് ഇന്ത്യാക്കാരന്റെ കടയില്‍
ഗ്രീന്‍ വില്‍, സൗത്ത് കരലിന: ഒന്നര ബില്യന്‍ സമ്മാനത്തുകയുള്ള മെഗാ മില്യന്‍ ജാക്‌പോട്ട് ടിക്കറ്റ് വിറ്റത് ഇന്ത്യാക്കാരന്റെ കടയില്‍.
ടിക്കറ്റ് വിറ്റ സിമ്പ്‌സണ്‍ വില്ലിലെ കെ.സി. മാര്‍ട്ട് ഉടമ സി.ജെ. പട്ടേലിനു ടാക്‌സ് കഴിച്ച് 30,000 ഡോളര്‍ കിട്ടും. അതു കടയിലെ നാലു ജോലിക്കാരുമായി പങ്കു വയ്ക്കാനാണു പട്ടേലിന്റെ തീരുമാനം. ഭാഗ്യം കൊണ്ടു വന്നതിനാല്‍ കൂടുതല്‍ കച്ചവടം കടയില്‍ ലഭിക്കുമെന്നു പട്ടേല്‍ കണ്‍ക്കു കൂട്ടുന്നു.
ഒരാള്‍ക്കാണു മെഗാമില്യന്‍ കിട്ടിയത്. നമ്പര്‍ 5, 28, 62, 65, 70. മെഗാബോള്‍ 5. ആറു മാസത്തിനുള്ളില്‍ ടിക്കറ്റ് അധിക്രുതരെഏല്പ്പിക്കണം. 30 വര്‍ഷം കൊണ്ട് തുക വാങ്ങിയാല്‍ 1.5 ബില്യന്‍ കിട്ടും. ഒറ്റത്തവണയായി വാങ്ങിയാല്‍ ടാക്‌സ് കഴിച്ച് 877.8 മില്യന്‍ കിട്ടും.
സമ്മാന വിവരമറിഞ്ഞ് പട്ടേലിന്റെ കടയില്‍ ആളുകള്‍ തടിച്ചു കൂടി. ഭാഗ്യം ഇവിടെ കടാക്ഷിച്ചു എന്നൊരു ബോര്‍ഡും തൂക്കി.
പട്ടേലിനു വേറെയും ഏതാനും കടകളുണ്ട്. 1996-ല്‍ അമേരിക്കയിലെഠിയ പട്ടേലിന്റെ ഭാര്യ ജയശ്രീ ഫാര്‍മസിസ്റ്റാണ്.
അമേരിക്ക അവസരങ്ങളുടെ നാടാണെന്നും മക്കള്‍ക്കു വേണ്ടിയാണു തങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നതെന്നും പട്ടേല്‍ പറഞ്ഞു.
ഇന്ത്യന്‍ അമേരിക്കന്‍ നിക്കി ഹേലിഗവര്‍ണറായിരുന്ന സൗത്ത് കരലിനയില്‍ ആദ്യമായാണു ഇത്രയും വലിയ ജാക്ക്‌പോട്ട് അടിക്കുന്നത്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക