Image

ഐ.എന്‍.എ.ഐ ഫാര്‍മക്കോളജി കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2018
ഐ.എന്‍.എ.ഐ ഫാര്‍മക്കോളജി കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാരുടെ ഇല്ലിനോയിയിലുള്ള പ്രൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് (ഐ.എന്‍.എ.ഐ) നവംബര്‍ 17-നു ഫാര്‍മക്കോളജി സെമിനാര്‍ നടത്തുന്നു. അമേരിക്കന്‍ ആരോഗ്യരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഉപകാരപ്രദമായ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധര്‍ ക്ലാസുകള്‍ നല്‍കുന്നു. സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ (5300 W, Touhyave) രാവിലെ 7 മുതല്‍ 1 മണി വരെയാണ് കോണ്‍ഫറന്‍സ് നടക്കുക.

വിദഗ്ധ ന്യൂറോളജിസ്റ്റ് ഡോ ധ്രുവില്‍ ജെ. പാണ്ഡ്യ മുഖ്യ പ്രഭാഷണം നടത്തും. ഡോ. സിമി ജെസ്റ്റോ ജോസഫ്, ഡോ. സൂസന്‍ മാത്യു, ഡോ. റജീന ഫ്രാന്‍സീസ് എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും.

എ.പി.ആര്‍.എന്‍ വേള്‍ഡിനോട് ചേര്‍ന്നു നടത്തുന്ന ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് 4 സി.ഇ ലഭിക്കുന്നതാണ്. ഏറെ പ്രയോജനകരമായ ഈ കോണ്‍ഫറന്‍സിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

താത്പര്യമുള്ളവര്‍ www.inaiusa.com-ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സിമി ജെസ്റ്റോ (773 677 3225), സൂസന്‍ മാത്യു (847 708 9266).

ഷിജി അലക്‌സ് അറിയിച്ചതാണിത്.
ഐ.എന്‍.എ.ഐ ഫാര്‍മക്കോളജി കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക