Image

ഹൂസ്റ്റണില്‍ നിര്യാതനായ ജോര്‍ജ് ജോണിന്റെ പൊതുദര്‍ശനം ഞായറാഴ്ച, സംസ്‌കാരം തിങ്കളാഴ്ച

ജീമോന്‍ റാന്നി Published on 26 October, 2018
ഹൂസ്റ്റണില്‍ നിര്യാതനായ ജോര്‍ജ് ജോണിന്റെ പൊതുദര്‍ശനം ഞായറാഴ്ച, സംസ്‌കാരം തിങ്കളാഴ്ച
ഹൂസ്റ്റണ്‍: ഒക്ടോബര്‍ 19 നു ഹൂസ്റ്റണില്‍ നിര്യാതനായ മുളക്കുഴ പടിഞ്ഞാറേതില്‍ കെ.വി. ചെറിയാന്‍, ചിന്നമ്മ ദമ്പതികളുടെ മകന്‍ ജോര്‍ജ് ജോണിന്റെ (ബേബി59) പൊതുദര്‍ശനം ഒക്ടോബര്‍ 28 നു ഞായറാഴ്ച വൈകിട്ടു  6 മുതല്‍ 9 വരെ സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (12803, Sugar Ridge Blvd, Stafford, TX 77477) നടത്തപ്പെടും. 

സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 29നു തിങ്കളാഴ്ച രാവിലെ 9:30 യ്ക്കു സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ ആരംഭിച്ച് ഫോറെസ്‌റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Westheimer Rd,Houston, TX 77077) സംസ്‌കരിക്കുന്നതുമാണ്.      

ഇരവിപേരൂര്‍ ഉതുപ്പാന്‍പറമ്പില്‍ കുടുംബാംഗം ലാലിയാണ് പരേതന്റെ ഭാര്യ. ജെന്നി, ജെന്നിഫര്‍ എന്നിവര്‍ മക്കളാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്,

സഖറിയ കോശി  281 780 9764

ഹൂസ്റ്റണില്‍ നിര്യാതനായ ജോര്‍ജ് ജോണിന്റെ പൊതുദര്‍ശനം ഞായറാഴ്ച, സംസ്‌കാരം തിങ്കളാഴ്ചഹൂസ്റ്റണില്‍ നിര്യാതനായ ജോര്‍ജ് ജോണിന്റെ പൊതുദര്‍ശനം ഞായറാഴ്ച, സംസ്‌കാരം തിങ്കളാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക