Image

വജ്രവ്യാപാരിയായ സവ്‌ജി വീണ്ടും ഞെട്ടിച്ചു ; ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക്‌ 600 കാറുകള്‍

Published on 26 October, 2018
വജ്രവ്യാപാരിയായ സവ്‌ജി വീണ്ടും ഞെട്ടിച്ചു ; ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക്‌ 600 കാറുകള്‍

ജീവനക്കാര്‍ക്ക്‌ മികച്ച സമ്മാനങ്ങള്‍ ആനുകൂല്യമായി നല്‍കി ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ്‌ സൂറത്തിലെ ഹരികൃഷ്‌ണ എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ഉടമയായ സവ്‌ജി ദൊലാക്യ.

ആരും ആഗ്രഹിക്കും ഇങ്ങനെ ഒരു മുതലാളിയെ കിട്ടാന്‍ .  സവ്‌ജി ദൊലാക്യ ജീവനക്കാര്‍ക്ക്‌ ദീപാവലി സമ്മാനമായി 600 കാറുകളും ഫ്‌ളാറ്റുകളും നല്‍കുന്ന ചടങ്ങ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്‌ഘാടനം നിര്‍വഹിച്ചു.

വ്യാഴാഴ്‌ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രണ്ട്‌ വനിതാ ജീവനക്കാര്‍ക്ക്‌ കാറിന്റെ ചാവികള്‍ കൈമാറിയാണ്‌ പ്രധാനമന്ത്രി ചടങ്ങ്‌ ഉത്‌ഘാടനം ചെയ്‌തത്‌. കമ്‌ബനി ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന 25000 ത്തോളം വരുന്ന സദസ്സിനെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്‌തു.


മാരുതി സുസുകി ആള്‍ട്ടോ, മാരുതി സുസുക്കി സെലേറിയോ മോഡലുകളില്‍ ഉള്‍പ്പെട്ട കാറുകളാണ്‌ ജീവനക്കാര്‍ക്ക്‌ നല്‍കുക.

കമ്‌ബനിയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായമാകുന്ന 1600ല്‍ കൂടുതല്‍ വരുന്ന ജീവനക്കാര്‍ക്കാണ്‌ ആനുകൂല്യം കിട്ടുക. ജീവനക്കാര്‍ക്ക്‌ തീരുമാനിക്കാം കാറു വേണോ, എഫ്‌ ഡി വേണോ, ഫ്‌ളാറ്റ്‌ വേണോയെന്ന്‌.

 5500 ജീവനക്കാരുണ്ടിവിടെ. ഇതില്‍ നാലായിരം പേര്‍ക്കും പല തവണയായി വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കിട്ടികഴിഞ്ഞു.

കമ്‌ബനിയില്‍ 25 വര്‍ഷം തികച്ച ജീവനക്കാര്‍ക്ക്‌ ഒരു കോടി വരുന്ന ബെന്‍സ്‌ എസ്‌ യുവി കാറാണ്‌ കഴിഞ്ഞ മാസം ഇദ്ദേഹം നല്‍കിയത്‌ .

മുമ്‌ബ്‌ ജീവനക്കാര്‍ക്കുള്ള ദീപാവലി ആനുകൂല്യമായി 51 കോടി രൂപ ചിലവാക്കിയതും വാര്‍ത്തയായിരുന്നു. വളരെ കഷ്ടപ്പെട്ട്‌ ഉയര്‍ന്നുവന്ന ദൊലോക്യ ജീവനക്കാരോട്‌ വളരെ ആത്മാര്‍ത്ഥതയോടെയുള്ള സമീപനമാണ്‌ സ്വീകരിക്കുന്നത്‌ .



Join WhatsApp News
Willing to work hard 2018-10-26 20:33:03
Is there vacancy there? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക