സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍
ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി മോഹന്‍ലാല്‍ ചിത്രം ഒടിയനും.
ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസിലെ റിയല്‍ ടൈം പോപ്പുലാരിറ്റി ചാര്‍ട്ട് പ്രകാരം
വിജയ് ചിത്രം സര്‍ക്കാര്‍ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ ഒടിയന് ആറാം സ്ഥാനമാണ്
കരസ്ഥമാക്കിയിരിക്കുന്നത്.
ഓരോ മണിക്കൂറിലും ശതമാനം മാറി
കൊണ്ടിരിക്കുമെങ്കിലും ടോപ് 10 ഇല് ഒരു മലയാള ചിത്രം വരുന്നത് ആദ്യമായാണ്.
അതുപോലെ തന്നെ ഒരു വിജയ് ചിത്രം ഒന്നാമത് വരുന്നതും ആദ്യമായാണ്. വമ്പന്‍
ബോളിവുഡ്, ടോളിവുഡ് ചിത്രങ്ങളെ മറികടന്നാണ് ഈ രണ്ടു ചിത്രങ്ങളും ഈ നേട്ടം
സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം, ഇരുട്ടിന്റെ രാജാവ് മാണിക്യനായി
മോഹന്‍ലാല്‍ എത്തുന്ന ഈ ചിത്രം പ്രദര്ശനത്തിനൊരുങ്ങുകയാണ്. തിയേറ്ററിലെത്തും
മുന്നേ ഒടിയന് മാണിക്യന് വമ്പന്‍ വരവേല്‍പ്പ് ഒരുക്കാനുള്ള നീക്കങ്ങള്‍
സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആരാധകരും തുടങ്ങി കഴിഞ്ഞു. ചിത്രത്തിന്റെ
പ്രമോഷന്റെ ഭാഗമായി ഒടിയന് മാണിക്യന്റെ ക്യാരക്ടര്‍ സ്റ്റാച്യു ലുലു മാളില്‍ നടന്ന
ചടങ്ങില്‍ മോഹന്‍ലാല്‍ അനാച്ഛാദനം ചെയ്തു.