Image

യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിലെ ടാഫ്ട് പോയിന്റില്‍ നിന്നു വീണു മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു

Published on 26 October, 2018
യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിലെ ടാഫ്ട് പോയിന്റില്‍ നിന്നു വീണു മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു
സാന്‍ ഫ്രാന്‍സിസ്‌കോ: യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിലെ ടാഫ്ട് പോയിന്റില്‍ നിന്നു വീണു മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു. 900 അടി ഉയരമുള്ള ടാഫ്റ്റ് പോയിന്റ് സാഹസികരുടെ ഇഷ്ട കേന്ദ്രമാണ്.

ഈ വര്‍ഷം തന്നെ 10 പേര്‍ ഇവിടെ കൊല്ലപ്പെടുകയുണ്ടായി.

സാന്‍ ഹോസെയില്‍ സിസ്‌കോയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറായ വിഷ്ണു വിശ്വനാഥ് (29) ഭാര്യ മീനാക്ഷി മൂര്‍ത്തി എന്നിവരാണു മരിച്ചതെന്നു അധിക്രുതര്‍ അറിയിച്ചു.

ന്യു ജെഴ്‌സിയില്‍ ആയിരുന്നു ഇവര്‍ നേരത്തെ താമസം. തലശേരി സ്വദേശികളെന്നു കരുതുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക