Image

ആരാണീ നിരൂപകന്‍ ! (മാമ്മന്‍ സി. മാത്യു)

Published on 26 October, 2018
ആരാണീ നിരൂപകന്‍ ! (മാമ്മന്‍ സി. മാത്യു)
സാഹിത്യനിരൂപണങ്ങളെ സംബന്ധിച്ച് ന്യുയോര്‍ക്ക് സര്‍ഗ്ഗവേദി നടത്തിയ ആശയസംവാദങ്ങളുടെ പത്രക്കുറിപ്പ് വായിക്കാനിടയായി. വായനക്കാരന്‍ സ്വയം നിരൂപകനാവും എന്ന് മാമ്മന്‍ മാത്യു അഭിപ്രായപ്പെട്ടതായി കണ്ടു.ഒരു വാചകത്തില്‍ ഈ ആശയം കമ്മ്യൂണിക്കേറ്റ് ചെയ്യില്ല എന്ന് തോന്നുന്നു.

"He knew everything about Literature except how to enjoy it” ജോസഫ് ഹെല്ലറെ ഉദ്ധരിച്ച് കെ.പി അപ്പന്‍ വിവേകശാലിയായ വായനക്കാരാ എന്ന പുസ്തകത്തില്‍ പറയുന്നത്, ഒരു വായനക്കാരന്‍ ആദ്യം ഒരു നല്ല ആസ്വാദകനാകണം എന്നാണു. ഒരു നല്ല ആസ്വാദകനു സഹൃദയനായ ഒരു നല്ല വിമര്‍ശകനാകാന്‍ കഴിയും.ആസ്വാദനഭംഗിയുള്ള വിമര്‍ശനങ്ങള്‍ ആരോഗ്യമുള്ള വായനയുടെ ലക്ഷണമാണു.

പലപ്പോഴും ശക്തമായ നിരുപണങ്ങള്‍ വായനക്കാരുടെ പ്രതികരണ പംക്തിയുലും സോഷ്യന്‍ ഫോറങ്ങളിലും ഉയര്‍ന്നു വരാറുണ്ട്. വായന വളരുന്നതിന്റെ ലക്ഷണമാണു ഇവ. ആസ്വാദനങ്ങളുടെ ഫലം കായ്ക്കലാണു ! ഒരു നല്ല കൃതി നമ്മെ നാനാവിധത്തില്‍ ശല്യപ്പെടുത്തുന്ന, അലോസരപ്പെടുത്തുന്ന ആസ്വാദനക്കൂട്ട് നിറഞ്ഞതാണു.വിഭവസമൃദ്ധമായ സദ്യയുണ്ണുമ്പോള്‍ ഒരു തൊട് അച്ചാറു പോലെയാണു ഈ അലോസരങ്ങള്‍. ഇവ സൃഷ്ടിക്കുന്ന അതിവൈകാരികതയാണു നമ്മുടെ ജൈവിക ഇന്ധനം.അത് ഇല്ലാതെ പോകുമ്പോള്‍ മനുഷ്യന്‍ കേവലം ചാക്രികമായി മാത്രം ചലിക്കുന്ന "All is well “ ജീവിയായി മാറുന്നു.

വെടിവട്ടം കൂടി ഇരിക്കുമ്പോള്‍ നമ്മെ കൂടുതല്‍ പരിഹസിക്കുന്നത് നമ്മുടെ ഏറ്റവും അടുത്ത സുഹ്യത്താവും. ആ നോവുകള്‍ ആസ്വദിക്കാന്‍ ഒരു ഫോര്‍മാലിറ്റിയും വേണ്ടി വരാറില്ല. ഒരു നല്ല കൃതി വായിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ നാം തന്നെയോ നമ്മുടെ അടുത്ത സുഹൃത്തുക്കളായോ പരിണമിക്കാറുണ്ട്. അവ നമ്മെ ചിന്തിപ്പിച്ചേക്കാം,നോവിച്ചേക്കാം. ഒരു കൃതി വായിക്കുമ്പോള്‍ ചിലപ്പോള്‍ മെലിഞ്ഞുണങ്ങിയ ഒരു വാക്കാവാം ആ സദ്യവട്ടത്തിലെ ഇഞ്ചിക്കൂട്ടായി മാറുന്നത്.

അച്ചാറോ ഇഞ്ചിക്കൂട്ടോ, സദ്യയിലയില്‍ ഒരു കോണില്‍ തൂവിയ നുള്ളുപ്പോ വാരിതിന്നാനുള്ളതല്ല. അതു പോലെയാണു വിമര്‍ശനങ്ങളും.

ഒരു കൃതിയിലോ വ്യക്തിയിലോ cotnradictions ഉണ്ടായേക്കാം. എന്നാല്‍ അവ ആ കൃതിയോ കഥാപാത്രമോ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ആശയങ്ങളെ ിൗഹഹശള്യ ചെയ്യുന്നില്ല. ഗാന്ധിജി സ്വദേശിവാദത്തെ ജീവത്തിലേക്ക് സ്വാംശീകരിച്ച വ്യക്തിത്വമാണു. സ്വയം ചര്‍ക്കയില്‍ നെയ്തുടത്ത വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്ന ഗാന്ധിജി, വിദേശനിര്‍മ്മിതമായ പോക്കറ്റ് വാച്ച് സ്ഥിരമായി ഉപയോഗിച്ചിരുന്നു.

ഐറിഷ് ഓട്‌സ് കഴിച്ചിരുന്നു. ഈ വൈരുദ്ധ്യങ്ങള്‍ ഗാന്ധിജി സംവേദിക്കുന്ന ആശയങ്ങളെ ഇല്ലാതാക്കുന്നില്ല, കളങ്കപ്പെടുത്തുന്നില്ല.!

ചോരയുടേയും മൂത്രത്തിന്റെയും ഗന്ധമുള്ള Plan B യും Plan C യും ചര്‍ച്ചചെയ്യുന്ന ഈ കാലത്ത് ആ വാക്കിന്റെ അര്‍ത്ഥം മറന്നു പോകരുത്. "തത്ത്വമസി" അതു നീയാണു ! നീ തന്നെയാണു നിന്നിലെ നിരൂപകന്‍ !!

ഒരു വ്യാകരണഭംഗം അല്ലെങ്കില്‍ ഒരു അക്ഷരത്തെറ്റ് എന്തിന്റെ ലക്ഷണമാണു എന്ന് വായിച്ചെടുക്കാന്‍ നമുക്ക് കഴിയണം.അപ്പോഴാണു ആ അലോസരങ്ങള്‍ക്ക് നിറവും മണവും ചേദനയും ഉള്ള ഭാഷയായി മാറുന്നത്.വാക്കുകള്‍ക്ക് മാത്രമല്ല ജീവിതങ്ങള്‍ക്കും ഇതേ സ്വഭാവമുണ്ട്. ഒരാള്‍ പുലര്‍ത്തുന്ന മൗനത്തിന്റെ symptomatic ആയ അര്‍ത്ഥം നാം പലപ്പോഴും മനസ്സിലാക്കുന്നത് അയാള്‍ ദീര്‍ഘമൗനത്തില്‍ എത്തുമ്പോഴാണു. വിവേകമുള്ള വായന ആസ്വാദനവും അവ ഉയര്‍ത്തുന്ന അലോസരങ്ങളും ആസ്വദിക്കാന്‍ നമ്മെ പക്വതയുള്ളവരാക്കുന്നു. ഈ skill ജീവിതത്തിലേക്ക് translate ചെയ്യാന്‍ കഴിഞ്ഞാല്‍ നമ്മെ ബാധിക്കുന്ന തണുത്ത,നിശ്ചേതനമായ it is well with my souls yndrome വിട്ട് നിറവും മണവുമുള്ള പനിനീര്‍ പൂക്കള്‍ വിടര്‍ന്ന പൂവനങ്ങള്‍ കാണാനാവും അതെ, ഇവിടെ ഈ തണുത്തൂറഞ്ഞ ന്യുയോര്‍ക്കിലും !
Join WhatsApp News
വിദ്യാധരൻ 2018-10-27 17:44:45
അപ്പന്റെ വീക്ഷണത്തിൽ സമൂഹത്തിന് വേണ്ടി എഴുതുക എന്ന ആശയം മർദ്ദനയന്ത്രമാണ്. സമൂഹത്തിനുവേണ്ടിയുള്ള എഴുത്ത് ഒരിക്കലും സൃഷ്ടിപരമായ സ്വാതന്ത്ര്യമല്ല. മറിച്ച്, "സൃഷ്ടിയുടെ സ്വാതന്ത്ര്യത്തിനുള്ള വിലങ്ങും തടവുമുറിയുമാണ്. എന്നിട്ടും ചിലർ സമൂഹത്തിനു വേണ്ടി എഴുതുക എന്ന ഉപദേശം സ്വീകരിക്കുകയും അതിൽ ആനന്ദിക്കുകയും ചെയ്യുന്നു  അവർ അടിമയുടെ ഹർഷോന്മാദമാണ് അനുഭവിക്കുന്നത് " സോദ്ദേശ്യമായ സാഹിത്യരചന അപ്പന്റെ അഭിപ്രായത്തിൽ അടിമത്വമാണ് . പക്ഷെ ചിലർ ഈ അടിമത്വത്തിലും ചില ഹർഷോന്മാദം അനുഭവിക്കുന്നു . അടിമയുടെ ഹർഷോന്മാദം ഒരു വിരോധാഭാസമാണ് ,  ഈ വിരോധാഭാസത്തെ അല്ലെങ്കിൽ  അടിമയുടെ ഹർഷോന്മാദത്തെ അപ്പൻ 'യോനിയിൽ ലിംഗം അനുഭവിക്കുന്ന ബന്ധനമെന്നാണ് പറയുന്നത് .  

സൃഷ്ടി ഒരപൂർവ്വ വസ്തുവായിരിക്കാൻവേണ്ടി നടത്തുന്ന ബാഹ്യപ്രേരണകളുടെ കലർപ്പില്ലാത്ത കലാസാധനതന്നെയാണ് സ്വാതന്ത്യം . എഴുത്തുകാരൻ എന്നു പറഞ്ഞാൽ സകലവിധ പ്രേരണകൾക്കും അതീതനായി നിന്നുകൊണ്ട് ഈ സ്വാതന്ത്യം നേടിയെടുക്കാൻ സ്വയം നിയോഗിക്കപ്പെട്ടവനാണെന്നാണർഥം 

തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ ഏതെങ്കിലും ഒരു സ്ത്രീയുടെ കാര്യം പറഞ്ഞുകൊണ്ടാണ് എം.കൃഷ്ണൻനായർ തന്റെ നിരൂപണം തുടങ്ങാറ് .  അനന്തരം ആ സ്ത്രീയിൽ താൻ കണ്ട ഒരു പ്രത്യകത (ചീത്തയോ നല്ലതോ) ചോണ്ടിക്കാണിച്ചുകൊണ്ട് എങ്ങനെയായിരിക്കണം അല്ലെങ്കിൽ ആയിരിക്കെരുതെന്ന് ഗുണദോഷിക്കുന്നു .

കൃഷ്ണൻ നായരുടെ നിരൂണത്തിലൊന്നിന്റെ ഭാഗം ," ഒരിക്കൽ ഒരു തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ എനിക്കെതിരെയുള്ള സീറ്റിൽ ഏതാണ്ട് മുപ്പത് വയസ്സുള്ള ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു . അവരുടെ മൂക്കാണ് സവിശേഷത ഉള്ളതായി എനിക്ക് തോന്നിയത് .യൂ ആർ ഓവർവെൽമിങ്ങിലെ ബ്യുട്ടിഫുൾ എന്ന് ഞാൻ അവരോട് കള്ളം പറഞ്ഞു . തീവണ്ടി തൃശൂരെത്തി (അവരുടെ പെട്ടി ഞാൻ പൊക്കി താഴെ വച്ച് കൊടുത്തു. എന്നോട് താങ്ക്സ് പറയാതെ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവർ നടന്നുപോയി -സത്യം ഇതാണെങ്കിലും അവരോട് സംസാരിച്ചിരുന്നപ്പോൾ ആഹ്ളാദാനുഭൂതിയായിരുന്നു . ഞാനും അവരും ഒന്നായി തീർന്ന ഒരനുഭൂതി സാഹിത്യ സൃഷ്ടി കലാസൃഷ്ടി ഇമ്മട്ടിൽ അതിനോട് നമ്മളെ അടുപ്പിക്കുമ്പോളാണ് നമുക്ക് ആഹ്ളാദം ഉളവാക്കുനന്നത് . ഒരു വ്യതാസം. സ്ത്രീ നമ്മളെ പറ്റിക്കും .സാഹിത്ത്യം നമ്മളെ പറ്റിക്കില്ല "  എം കൃഷ്ണനായർ സ്ത്രീകളെ ഉപമാനം ആക്കി സാഹിത്യത്തെ നിരൂപണം ചെയുമ്പോൾ നമക്ക് അസഹ്യത തോന്നുന്നെങ്കിലും അപ്പനെ ഇഷ്ടപ്പെടുന്നവർ "'യോനിയിൽ ലിംഗം അനുഭവിക്കുന്ന ബന്ധനത്തെ കുറിച്ച് ചിന്തിക്കുകയൂം മൂക്കത്ത് വിരൽ വയ്ക്കുകയും ചെയ്യും . (ചിന്തയിലെ രൂപകങ്ങൾ -വി സി ശ്രീജനോട് കടപ്പാട് )

"നിങ്ങളോട് ഇങ്ങനെ ചെയ്തതിന് ഞാൻ തകർത്തുവച്ച് അയാളുടെ പുസ്തകത്തിന് ഒരു ഖണ്ഡനം എഴുതാൻ തീർച്ചപ്പെടുത്തി "

"ഞാൻ ആശുപ്ത്രിയിലായിരുന്നപ്പോൾ മാറാതെ നിന്ന് ശുശ്രൂഷിച്ചു . എന്റെ പുസ്തകത്തെപ്പറ്റി പുകഴ്ത്തി അന്ന് സംസാരിച്ചു . തീർച്ചയായും അയാളുടെ പുസ്തകത്തിന് ഒരു ആസ്വാദനം എഴുതിയെ തീരു ( ഇന്നാണെങ്കിൽ -അമേരിക്കയിലേക്ക് അയാളാണ് എനിക്ക് വിസായും അവിടെ ചുറ്റി കറങ്ങാനുള്ള സൗകര്യവും ശരിയാക്കി തന്നത് . അയാളുടെ പുസ്തകത്തിന് ഒരു ആസ്വാദനം എഴുതിയെ തീരു )

നമ്മുടെ നിരൂപണ രാഗമത്തിന്റെ രണ്ടറ്റങ്ങളാണ് ഈ കാണുന്നത്  (നിരൂപണരംഗം -എൻ കൃഷ്ണപിള്ള )

എഴുതേണ്ടതിലധികം എഴുതുവാനും എഴുതുന്നതൊക്കെ പുസ്തകമാക്കാനും വെമ്പൽ കൊള്ളുന്ന ഒരു സമൂഹമാണ് അമേരിക്കയിലുള്ളത് 

"കലക്ക് സ്ഥായിയായ ചില ആദർശങ്ങൾ ഉണ്ട് . സൗന്ദര്യത്തിന്റെ പേരിൽ അത് സത്യത്തെ ആരായുന്നു . ഇവ രണ്ടിലും ധർമ്മത്തെ അടിയുറപ്പിച്ച് മനുഷ്യരാശിയുടെ പുരോഗതിക്കായ് അത് വെമ്പൽ കൊള്ളുന്നു അതേ സമയത്ത് സമുദായം ആത്മ വിശ്വാസത്തിലും ആദർശ തത്പരതയിലും അധഃപതിച്ച് സ്വാർത്ഥപരവും താത്കാലികവുമായ വ്യാപാരങ്ങളിൽ മുഴുകുമ്പോൾ കലാകാരന്റെ ആഭ്യന്തരജീവിതവും ബാഹ്യജീവിതവും തമ്മിൽ പൊരുത്ത കേടുണ്ടാകുന്നു" ത്തിന്റെ ഫലമായായി മനുഷ്യരാശിയുടെ പുരോഗതിക്കുതകാത്ത അനേക കൃതികൾ സൃഷ്ടിക്കപ്പെടുന്നു (സാഹിത്യവിചാരം -എംപി പോൾ ) 

മാമ്മൻ മാത്യു 2018-10-30 00:32:48
വിദ്യാധരൻ,
സൃഷ്ടിയുടെ ഈ സ്വാതന്ത്രത്തെ കുറിച്ച്‌ കെ പി അപ്പൻ വാചാലനാകുന്നുണ്ട്‌.
പാർട്ടിയെ പേടിച്ച്‌ ശ്വാസം വിടാൻ പണിപ്പെടുന്ന സാംസ്കാരിക നായകരെ കെ പി വിമർശ്ശിക്കുന്നു. വിജയൻ മാഷ്‌ ആകട്ടെ ഇവരെ അച്ചടക്കമുള്ള ചീമുട്ടകൾ എന്ന് വിളിക്കുന്നു.

 വിജയൻ മാഷിന്റെ ദാർശ്ശനിക ചിന്തകളെ എം എൻ നടത്തുന്ന നിരന്തര ശീർഷാസനം എന്നാണു കെ പി വിളിക്കുന്നത്‌‌‌. തന്റെ പ്രതിഭയെ താൽകാലിക്‌ ലാഭത്തിനു വേണ്ടി വിജയൻ ബലി കൊടുത്തു എന്നാണു കെ പിയുടെ പക്ഷം.
ചില നിമിഷങ്ങളിൽ ഈ ശീർഷാസനം വിട്ട്‌ നേരെ നിൽക്കുന്ന വിജയൻ സത്യം ഖേദത്തോടെ പറഞ്ഞു പോകുന്നു എന്നാണു അപ്പൻ വിമർശ്ശിക്കുന്നത്‌.

പക്ഷേ വിജയൻ മാഷ്‌ കേവലം അക്കാദമിക്‌ നിരൂപകൻ മാത്രം ആയിരുന്നില്ലല്ലോ. ദാർശ്ശനീക ശരികൾ എന്ന് അദ്ദേഹത്തിനു തോന്നുന്നവ ആയിരുന്നു നിലപാടുകൾ. സത്യസന്ധമായിരുന്നില്ലേ വാക്കുകൾ ?
സുകുമാർ അഴിക്കോട്‌ ഒരേ വിഷയ്ത്തെ അനുകൂലിച്ചും എതിർത്തും സമർത്ഥിക്കാൻ കഴിവുള്ളയാളായിരുന്നു. പ്രസംഗ്ഗ മൽസരങ്ങളിലെ versification പോലെ ( കിസ്സ്‌ ആഡ്‌ കിക്ക്‌ ദ സേം റ്റോപ്പിക്ക്‌).
അക്കാദമിക്കായി അഴീകോടിനെ കെ പി പ്രകീർത്തിച്ചിട്ടുമുണ്ട്‌ - യാഥാസ്തിക്ൻ എന്ന് വിളിക്കുമ്പോഴും ! ഈ സത്യസന്ധമല്ലാത്ത, എന്നാൽ അക്കാദമിക്കലി അത്യുഗ്രമായ ഇരട്ട നിലപാടുകളെ കെ പി പിന്തള്ളിയിട്ടില്ല (?).  ഇത്‌ കൃഷണൻ നായർ പറയും പോലെ ആസ്വാദകനെ പറ്റിക്കുന്ന സ്വാതന്ത്രമല്ലേ ?

സ്വാതന്ത്രം - സ്വന്ത വ്യക്തിത്വ ങ്ങളൂടെ സോദ്ദേശ്യപരമായ നിലപാടുകളോട്‌‌ സത്യസന്ധത
വേണ്ടേ ?

മറ്റൊന്ന് എഴുത്തുകാരൻ മാത്രമല്ല ആസ്വാദകനും സ്വതന്ത്രനാവേണ്ടേ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക