Image

ഫോമാ വില്ലേജിനു ഒരു ഏക്കര്‍ നല്‍കി ദമ്പതികള്‍ മാതൃകയാവുന്നു

പന്തളം ബിജു തോമസ് Published on 26 October, 2018
ഫോമാ വില്ലേജിനു ഒരു ഏക്കര്‍ നല്‍കി ദമ്പതികള്‍ മാതൃകയാവുന്നു
ഡാളസ്: ഫോമായുടെ സ്വപ്ന പദ്ധതിയായ ഫോമാ വില്ലേജിന്, ഒരു ഏക്കര്‍ സ്ഥലം ദാനമായി നല്‍കി ജോസ് കെ. പുന്നൂസ്/ആലീസ് ജോസ് ദമ്പതികള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവുന്നു. കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്ത്, തലവൂര്‍കൊട്ടാരക്കര റോഡിന് സമീപത്തായാണ് ഈ സ്ഥലം.

അമേരിക്കയിലേക്ക് കുടിയേറിയ ഈ ദമ്പതികളുടെ ആദ്യത്തെ സമ്പാദ്യത്തില്‍ നിന്ന് നാട്ടില്‍ വാങ്ങിയ സ്ഥലമാണിത്. ഉള്ളവര്‍ ഇല്ലാത്തവന് കൊടുക്കുക എന്ന പരസഹായ തത്വത്തില്‍ വിശ്വസിക്കുന്ന ജോസിന്‍റെ കുടുംബം ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് ഉദാത്ത മാതൃകയാണ്. സഹജീവികളുടെ ദുഃഖങ്ങളില്‍ പങ്കാളികളാവുക, തങ്ങളാലാവുന്ന വിധം ദുരിതമനുഭവിക്കുന്നവരെ സഹായിച്ചു സമാശ്വസിപ്പിക്കുകയെന്നുള്ളതാവണം നമ്മുടെയെല്ലാം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നാണു ജോസ് പുന്നൂസിനും കുടുംബത്തിനും അമേരിക്കന്‍ മലയാളികളായ നമ്മളോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

പത്തനാപുരം തലവൂര്‍ കൊക്കാട്ടുവിളയില്‍ കുടുംബംഗമാണ്. 2001 ല്‍, നാട്ടില്‍ ന്നിന്നും അമേരിക്കയിലെ ഹൂസ്റ്റണ്‍ സിറ്റിയിലേക്ക് കുടിയേറിയ ഈ കുടുംബം എറണാകുളം ജില്ലയിലെ കലൂര്‍ സ്വദേശികളാണ്. ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്ടനന്റ് കേണല്‍ പദവി വഹിച്ച വ്യക്തിയാണ് ഇദ്ദേഹത്തിന്റെ പത്‌നി ആലിസ് ജോസ്. രണ്ടു മക്കള്‍, ഡോക്ടര്‍ ജിഷ ജോസ്, ജെസ്ലിന്‍ ജോസ്. ഹൂസ്റ്റണ്‍ സയിന്റ്‌റ് ഗ്രിഗോറിയന്‍ ഓര്‍ത്ത്‌ഡോക്‌സ് ഇടവാകാംഗങ്ങളാണ്.

ഫോമായുടെ ദീര്‍ഘകാല പദ്ധതിയായ ഈ സംരംഭത്തിനു ഇതിനോടകം തന്നെ വന്പിച്ച ജനപ്രീതി നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രവാസി മലയാളികളുടെ വിശ്വാസം ഫോമായ്ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞതാണ് ഫോമായുടെ ഓരോ പ്രൊജക്ടിന്‍റെയും വിജയത്തിനടിസ്ഥാനം.

ഫോമാ വില്ലേജിനു ഒരു ഏക്കര്‍ നല്‍കി ദമ്പതികള്‍ മാതൃകയാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക