Image

150 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടം കത്തിയമര്‍ന്നിട്ടും അഗ്നിനാളങ്ങള്‍ സ്പര്‍ശിക്കാതെ ജീസ്സസ് ചിത്രം

പി.പി. ചെറിയാന്‍ Published on 27 October, 2018
150 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടം കത്തിയമര്‍ന്നിട്ടും അഗ്നിനാളങ്ങള്‍ സ്പര്‍ശിക്കാതെ ജീസ്സസ് ചിത്രം
വേക്ക്ഫീല്‍ഡ്(മാസ്സച്യൂസെറ്റ്‌സ്) : നൂറ്റി അമ്പതു വര്‍ഷം പഴക്കമുള്ള വേക്ക്ഫീല്‍ഡിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഒക്ടോബര്‍ 23 രാത്രി കത്തിയമര്‍ന്നിട്ടും, തീയുടെ സ്പര്‍ശം പോലും ഏല്‍ക്കാതെ ജീസ്സസിന്റെ ചിത്രം ചാര കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുത്തത് വിശ്വാസികളെ അത്ഭുത സ്തംബരാക്കി.

ഒക്ടോബര്‍ 24ന് രാവിലെ കത്തിയമര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടയിലാണ് ചര്‍ച്ചിന്റെ മുന്‍ വാതിലിനകത്ത് തൂക്കിയിട്ടിരുന്ന ചിത്രം ശുചീകരണ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടത്.

ഇടിമിന്നലേറ്റതാണ് കെട്ടിടത്തിന് തീപിടിക്കാന്‍ കാരണമെന്ന് പള്ളിക്കെതിര്‍വശം താമസിക്കുന്ന ക്രിസത്യന്‍ ബ്രൂണൊ പറഞ്ഞു. പെട്ടെന്ന് പുകയും, തുടര്‍ന്ന് തീയും ചര്‍ച്ച് ബില്‍ഡിങ്ങില്‍ നിറയുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പള്ളിക്കകത്ത് ആളുകള്‍ ഉണ്ടായിരുന്നതായും, എന്നാല്‍ ആര്‍ക്കും പൊള്ളല്‍ ഏറ്റില്ല എന്നതും അത്ഭുതമാണെന്ന് ഇവര്‍ പറയുന്നു.
ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന മുന്‍ പാസ്റ്ററാണ് ജീസസ്സിന്റെ ചിത്രം നല്‍കിയെന്ന് പാരിഷ് അംഗം സൂസന്‍ പറഞ്ഞു.

കഴിഞ്ഞ കാലങ്ങള്‍ പ്രയാസങ്ങളിലൂടെ കടന്നു പോയപ്പോള്‍, നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും അശ്രദ്ധമായിരുന്ന ഈ ചിത്രം ഇപ്പോള്‍ സംഭവിച്ച നഷ്ടങ്ങള്‍ക്കിടയിലും പ്രകാശത്തിന്റെയും, പ്രത്യാശയുടെയും, ആശ്വാസത്തിന്റേയും പ്രതീകമായി അവശേഷിക്കുന്നുവെന്നതു തന്നെ വലിയൊരു ഭാഗ്യമാണെന്നും സൂസന്‍ പറഞ്ഞു. ജീസ്സസ്സിന്റെ ചിത്രത്തിന് ഇപ്പോള്‍ ദേവാലയത്തില്‍ കഴിയുന്നതിന് സാധ്യമല്ലാത്തതിനാല്‍ ഓരോ വിശ്വാസിയുടെയും  ഹൃദയത്തില്‍ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൂസന്‍ പറഞ്ഞു.

150 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടം കത്തിയമര്‍ന്നിട്ടും അഗ്നിനാളങ്ങള്‍ സ്പര്‍ശിക്കാതെ ജീസ്സസ് ചിത്രം
150 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടം കത്തിയമര്‍ന്നിട്ടും അഗ്നിനാളങ്ങള്‍ സ്പര്‍ശിക്കാതെ ജീസ്സസ് ചിത്രം
150 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടം കത്തിയമര്‍ന്നിട്ടും അഗ്നിനാളങ്ങള്‍ സ്പര്‍ശിക്കാതെ ജീസ്സസ് ചിത്രം
150 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടം കത്തിയമര്‍ന്നിട്ടും അഗ്നിനാളങ്ങള്‍ സ്പര്‍ശിക്കാതെ ജീസ്സസ് ചിത്രം
Join WhatsApp News
നിരീശ്വരൻ 2018-10-27 14:44:31
കൂർമ്മ ബുദ്ധിയുള്ള ഏതോ പുരോഹിതൻ പള്ളി കത്തി ചാമ്പലായതിന് ശേഷം ക്രിസ്തുവിന്റെ പടം അവിടെ കൊണ്ടു വച്ചതായിരിക്കും . പണം ഉണ്ടാക്കാൻ ഓരോത്തര് കണ്ടു പിടിക്കുന്ന മാർഗ്ഗങ്ങളെ  ഇനി എത്രായിരിം വിഡ്ഢികളായിരിക്കും അവിടെ പോകുകുകയും നേർച്ച കാഴ്ചകൾ നടത്തുക . 

George 2018-10-27 16:58:06
നിരീശ്വരാ, പുരോഹിതൻ എന്ന് മാത്രം മതി, കൂർമ്മ ബുദ്ധിയും തട്ടിപ്പും വെട്ടിപ്പും ഒക്കെ അവരെ കഴിഞ്ഞിട്ടേ ഉള്ളു. ഇനി ഈ കത്താതെ പോയ ഫടം അത് നസ്രായൻ എന്ന് വിളിക്കപ്പെടുന്ന യഹൂദ സാമൂഹ്യ പരിഷ്‌കർത്താവ് യേശുവിന്റേത് അല്ല. പോപ്പ് അലക്സാണ്ടർ നാലാമന്റെ സന്തതി  (ജാര) സിസേയർ ബോർജിയാ എന്ന ആളുടെതാണ് എന്ന കാര്യം ആ പാതിരിക്കും ഇന്ന് അത് വച്ച് പണം പിടുങ്ങുന്ന പതിനായിരക്കണക്കിന് പാതിരിമാർക്കും അറിയാം. പക്ഷെ അവരുടെ അടിമകളായ, അവർ പറയുന്നത് കേട്ട് കൊല്ലാനും തല്ലു പിടിക്കാനും നടക്കുന്ന, അവർ പറയുമ്പോൾ പണം എണ്ണാതെ കൊടുക്കുന്ന ഞങ്ങൾ ആടുകൾക്ക് അറിയില്ല. മദ്യപൂർവ ദേശത്തു എങ്ങിനെ ഈ സായിപ്പിന്റെ നിറമുള്ള യേശുവും മറിയവും ഉണ്ടായി എന്ന് ചിന്തിക്കാൻ പോലും അവകാശമില്ല ഞങ്ങൾക്ക്. 
Gijo 2018-10-27 17:58:11
നാട്ടിൽ ആയിരുന്നെങ്കിൽ മഹാത്ഭുതം, പ്രൈസ് ദി ലോഡ് ഹല്ലെലുയ്യ സ്ത്രോത്രം എന്നൊക്കെ പറഞ്ഞു കാണിക്ക വഞ്ചി വച്ച് നാല് കാശുണ്ടാക്കാമായിരുന്നു സഭക്കും പാസ്റ്റര്മാര്ക്കും. ഇവിടെ ഈ പൊട്ടൻ സായിപ്പമ്മാര് അതോകെ വിശ്വസിക്കാൻ ഇത്തിരി പാടാണു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക