Image

വധിക്കപ്പെട്ട ജര്‍ണലിസ്റ്റ് ഖഷോഗിയുടെ പ്രതിശ്രുത വധു ട്രംമ്പിന്റെ ക്ഷണം നിരസിച്ചു

പി പി ചെറിയാന്‍ Published on 27 October, 2018
വധിക്കപ്പെട്ട ജര്‍ണലിസ്റ്റ് ഖഷോഗിയുടെ പ്രതിശ്രുത വധു  ട്രംമ്പിന്റെ ക്ഷണം നിരസിച്ചു
വാഷിംഗ്ടണ്‍ ഡി സി: ടര്‍ക്കിയിലെ സൗദി കോണ്‍സുവേറ്റില്‍ അതിക്രൂരമായി വധിക്കപ്പെട്ട ജര്‍ണലിസ്റ്റ് ജമാല്‍ ഖഘോഗിയുടെ ഫിയാന്‍സെ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നതിനുളള പ്രസിഡന്റ് ട്രംമ്പിന്റെ ക്ഷണം നിരസിച്ചു ഒക്ടോബര്‍ 26 ന് ടര്‍ക്കിഷ് ടെലിവിഷന് നല്‍കിയ ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന ഇവര്‍, ജമാലിന്റെ ഘാതകരെ കണ്ടെത്തുന്നതിന് അമേരിക്ക ആവശ്യമായ നടപടികള്‍ സ്വീകരിച്ചു എന്ന് വിശ്വസിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

പൊതുജനങ്ങളുടെ അനുകമ്പയും, അനുകൂല്യവും നേടിയെടുക്കുന്നതിനാണ് ട്രംമ്പ് ശ്രമിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി കോണ്‍സുലേറ്റ് സന്ദര്‍ശിക്കുന്നതില്‍ ഖഷോഗിക്കുന്നായിരുന്ന ആകുലത വികാര നിര്‍ഭരമായാണ് ഫിയാന്‍സെ ഹാറ്റിസ് സെന്‍ഗിസ് വിവരിച്ചത്.

സെപ്റ്റംബര്‍ 28 ന് വിവാഹ സംബന്ധമായ രേഖകള്‍ ആദ്യമായി വാങ്ങുന്നതിന് ജമാല്‍ സൗദി കോണ്‍സുലേറ്റിലേക്ക് കയറിപോയപ്പോള്‍ ഞാന്‍ പുറത്ത്. കാത്തു നിന്നിരുന്നതായും അവര്‍ പറഞ്ഞു. ഒക്ടോബര്‍ 2 ന് വീണ്ടും കോണ്‍സുലേറ്റ് സന്ദര്‍ശിച്ച ജമാല്‍ പിന്നീട് പുറത്തുവന്നില്ലെന്നും അവര്‍ പറഞ്ഞു.

ജമാല്‍ അപ്രത്യക്ഷമായതിന് ഒരു ആഴ്ചക്ക് ശേഷം വാഷിംഗ്ടണ്‍ പോസ്റ്റില്‍ തന്റെ ഫിയാന്‍സെയുടെ നിരോധനത്തിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം നടത്തണമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ താന്‍ എഴുതിയിരുന്നതായും സെന്‍ശിസ് പറഞ്ഞു.

ഖഷോഗിയുടെ വധത്തിന്റെ ചുരുള്‍ അഴിക്കുന്നതിന് ആത്മാര്‍ത്ഥ പ്രവര്‍ത്തനം നടത്തുകയും, കുറ്റക്കാരെ നിയമനത്തിന് മുമ്പ് കൊണ്ടുവരികയും ചെയ്യുന്നതുവരെ അമേരിക്ക സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സെന്‍ഗിസ് പറഞ്ഞു.
വധിക്കപ്പെട്ട ജര്‍ണലിസ്റ്റ് ഖഷോഗിയുടെ പ്രതിശ്രുത വധു  ട്രംമ്പിന്റെ ക്ഷണം നിരസിച്ചു
വധിക്കപ്പെട്ട ജര്‍ണലിസ്റ്റ് ഖഷോഗിയുടെ പ്രതിശ്രുത വധു  ട്രംമ്പിന്റെ ക്ഷണം നിരസിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക