Image

കണ്ണൂര്‍ വിമാനത്താവളം: പ്രഥമ യാത്രികനായി അമിത്‌ ഷാ എത്തി

Published on 27 October, 2018
കണ്ണൂര്‍ വിമാനത്താവളം: പ്രഥമ യാത്രികനായി അമിത്‌ ഷാ എത്തി


മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടനത്തിന്‌ 43 ദിവസം മാത്രം അവശേഷിക്കേ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യയാത്രികനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ എത്തി.

ഇതിനു മുമ്പ്‌ 14 തവണ വൈവിധ്യ ആവശ്യങ്ങള്‍ക്ക്‌ മൂര്‍ഖന്‍പറമ്പില്‍ വിമാനം ഇറങ്ങിയിരുന്നു. വിമാനത്താവള സന്ദര്‍ശനത്തിനും വൈവിധ്യ പരിശോധനയ്‌ക്കും പ്രളയദുരിത പ്രദേശത്തേക്കു ഭക്ഷണം എത്തിക്കുന്നതിനുമായിരുന്നു ഇതുവരെ വിമാനംഇറങ്ങിയത്‌. എന്നാല്‍ മറ്റൊരു ലക്ഷ്യത്തിന്‌ മറ്റൊരു സ്ഥലത്തേക്ക്‌ സഞ്ചരിക്കുന്നതിന്‌ ആദ്യമായാണ്‌ മൂര്‍ഖന്‍പറമ്പില്‍ വിമാനമെത്തുന്നത്‌.

11.39 നാണ്‌ അമിത്‌ഷായെ വഹിച്ചുകൊണ്ടുള്ള വിമാനം ലാന്റ്‌ ചെയ്‌തത്‌. വിമാനത്തില്‍നിന്നിറങ്ങിയ അദ്ദേഹം 5 മിനുട്ടോളം പരിസര വീക്ഷണം നടത്തിയ ശേഷമാണ്‌ തൊഴുകൈകളോടെ ടെര്‍മിനല്‍ സ്‌റ്റേഷനില്‍ എത്തി. തുടര്‍ന്ന്‌ പുറത്തേക്കുനടന്നുവന്ന്‌ പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യംചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക