Image

കാലിഫോര്‍ണിയയില്‍ സെല്‍ഫിയെടുക്കവേ കൊക്കയില്‍ വീണ്‌ മലയാളി ദമ്പതികള്‍ മരിച്ചു

Published on 27 October, 2018
കാലിഫോര്‍ണിയയില്‍ സെല്‍ഫിയെടുക്കവേ കൊക്കയില്‍ വീണ്‌ മലയാളി ദമ്പതികള്‍ മരിച്ചു


സാന്‍ഫ്രാന്‍സിസ്‌കൊ: യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിലെ ടാഫ്ട് പോയിന്റില്‍ നിന്നു വീണു മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു.

സെല്‍ഫിയെടുക്കവേ പിന്നോട്ട് മറിഞ്ഞ്250 മീറ്റര്‍ താഴെ വീഴുകയായിരുന്നു എന്നു കരുതുന്നു. തലശേരികതിരൂരിലെ ഭാവുകത്തില്‍ വിഷ്ണു വിശ്വനാഥ്(29), ഭാര്യ മീനാക്ഷി മൂര്‍ത്തി (29) എന്നിവരാണ് മരിച്ചത്.

കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ.എം വി വിശ്വനാഥ്, ഡോ. സി സുഹാസിനി എന്നിവരുടെ മകനാണ് വിഷ്ണു. സഹോദരന്‍ ജിഷ്ണു.

കോട്ടയം സ്വദേശിനിയാണ് മീനാക്ഷി. ശനിയാഴ്ചയാണ് ഇരുവരുടെയും മരണവിവരം ബന്ധുക്കളറിഞ്ഞത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നു. ഇവരുടെ കീശയില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ്രൈഡവിങ്ങ് ലൈസന്‍സ് എന്നിവയില്‍ നിന്നാണ് മൃതദേഹം സ്ഥിരീകരിച്ചത്.

വിഷ്ണു സാന്‍ ഹോസെ സിസ്‌കോകമ്പനിയിലെ എന്‍ജിനീയറാണ്. ഒരു വര്‍ഷം മുന്നെയാണ് ഇരുവരും നാട്ടില്‍ വന്നത്.

900 അടി ഉയരമുള്ള ടാഫ്റ്റ് പോയിന്റ് സാഹസികരുടെ ഇഷ്ട കേന്ദ്രമാണ്. ഈ വര്‍ഷം തന്നെ 10 പേര്‍ ഇവിടെ കൊല്ലപ്പെടുകയുണ്ടായി.

ന്യു ജെഴ്സിയില്‍ ആയിരുന്നു ഇവര്‍ നേരത്തെ താമസം. 
കാലിഫോര്‍ണിയയില്‍ സെല്‍ഫിയെടുക്കവേ കൊക്കയില്‍ വീണ്‌ മലയാളി ദമ്പതികള്‍ മരിച്ചുകാലിഫോര്‍ണിയയില്‍ സെല്‍ഫിയെടുക്കവേ കൊക്കയില്‍ വീണ്‌ മലയാളി ദമ്പതികള്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക