Image

ശൂരനാട് രവിയുടെ നിര്യാണത്തില്‍ മിലന്‍ അനുശോചനം രേഖപ്പെടുത്തി

സുരേന്ദ്രന്‍ നായര്‍ Published on 27 October, 2018
ശൂരനാട് രവിയുടെ നിര്യാണത്തില്‍ മിലന്‍ അനുശോചനം രേഖപ്പെടുത്തി
മിഷിഗണ്‍: മലയാളസാഹിത്യരംഗത്തു ആകര്‍ഷകമായ അനേകം രചനകളിലൂടെ കുട്ടികളുടെ മനംകവര്‍ന്ന ശൂരനാട് രവിയുടെ നിര്യാണത്തില്‍ മിഷിഗണ്‍ മലയാളികളുടെ കൂട്ടായ്മയായ മിലന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ബാലസാഹിത്യത്തോടൊപ്പം ലോകോത്തരമായ പല കൃതികളും തമിഴ് നാടോടിക്കഥകളും മൂല്യശോഷണമേതുമില്ലാതെ സര്‍ഗാത്മകമായി മൊഴിമാറ്റംചെയ്തു മലയാളിക്ക് പരിചയപ്പെടുത്തിയ അദ്ദേഹത്തെ കേരളസംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഈ വര്‍ഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡും 1989 ല്‍ എന്‍.സി.ഇ. ആര്‍.ടി.സി നാഷണല്‍ പുരസ്കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.

പ്രമുഖ ആംഗലേയ സാഹിത്യകാരന്‍ എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന വിഖ്യാതകൃതി മലയാളത്തിലേക്ക് തര്ജിമചയ്ത രവി അമേരിക്കയും സിംഗപ്പുരുംഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മലയാള സാഹിത്യസംഘടനകള്‍ നടത്തിയ സാഹിത്യസംവാദങ്ങളില്‍ പങ്കെടുത്തു അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

സാഹിത്യ സപര്യയോടൊപ്പം ജന്മനാട്ടില്‍ ക്ഷേത്രകലകളുടെ പ്രോത്സാഹനത്തിനായി ഒരു വലിയ കുട്ടായ്മക്കും അദ്ദേഹം നേത്ര്വത്വം നല്‍കിയിരുന്നു.

മിലന്‍ പ്രസിഡന്റ് മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തിര യോഗത്തില്‍ സെക്രട്ടറിയും എഴുത്തുകാരനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം അനുശോചന പ്രമേയം അവതരിപ്പിക്കുകയും തോമസ് കര്‍ത്തനാള്‍, സുരേന്ദ്രന്‍ നായര്‍,മനോജ്, ബിന്ദു പണിക്കര്‍, രാജീവ് കാട്ടില്‍, വിനോദ് കോണ്ടുര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക