Image

ടെറന്‍സ് നെടുംപറമ്പിലിന് ഷൈനിംഗ് സ്റ്റാര്‍ ആദരം

പോള്‍ ഡി. പനയ്ക്കല്‍ Published on 27 October, 2018
 ടെറന്‍സ് നെടുംപറമ്പിലിന് ഷൈനിംഗ് സ്റ്റാര്‍ ആദരം
ന്യൂയോര്‍ക്ക്: ഫ്‌ളോറന്‍സ് പാര്‍ക്കിലെ ടെറന്‍സ് നെടുംപറമ്പിലിനെ ബ്രൂക്ക്‌ളിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ ആയി ആദരിച്ചു. രൂപതയിലെ ഇന്ത്യന്‍ കമ്യൂണിറ്റിക്ക് നല്‍കിവരുന്ന സേവനങ്ങളെ ആസ്പദമാക്കിയാണ് ഈ ആദരവ്. ബ്രൈറ്റന്‍ ബീച്ചിലെ ഗാര്‍ജിയൂളോസ് റെസ്റ്റോറന്റില്‍ നടന്ന പ്രത്യേക ഫണ്ട് റൈസിംഗ് ഡിന്നര്‍ സമ്മേളനത്തില്‍ രൂപതാ ബിഷപ്പ് ഡോ. നിക്കോളാസ് ഡിമാര്‍സിയോ ടെറന്‍സിന് ഫലകം നല്‍കി.

കഴിഞ്ഞ ഒരു ദശവത്സരക്കാലത്ത് രൂപതയുടെ ഇന്ത്യന്‍ മിനിസ്ട്രിയിലൂടെയും ഫ്‌ളേറന്‍സ് പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് ഇടവകയുടേയും കമ്യൂണിറ്റിയുടെ സാമൂഹികമായ സൗഹാര്‍ദ്ദത്തിനും യുവതലമുറയുടെ സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ വളര്‍ച്ചയ്ക്കും ടെറന്‍സ് നെടുംപറമ്പില്‍ എളിമയോടെയും നിസ്വാര്‍ത്ഥതയോടെയും പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമാണ് ബ്രൂക്ക്‌ളിന്‍ രൂപത ടെറന്‍സിനു നല്‍കിയത്.

കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദമുള്ള ടെറന്‍സ് ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ ഹോസ്റ്റിംഗ് ആന്‍ഡ് നൈറ്റ് വര്‍ക്ക് ഓപ്പറേഷന്‍സിന്റെ ഡപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുന്നു. ഭാര്യ സ്മിത ലോംഗ് ഐലന്റ് ജ്യൂവിഷ് ഹോസ്പിറ്റലില്‍ നഴ്‌സാണ്. ജൂഡ്, ജനീന എന്നിവര്‍ മക്കള്‍.

കുടിയേറ്റക്കാര്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കും പൊതുസമൂഹത്തിനും എന്നും ശക്തിപകരുന്നവരാണ്. അവരെ താഴ്ത്തിപ്പറയുകയും കുടുംബങ്ങളെ ഛിന്നഭിന്നമാക്കുന്നതിനും, കുട്ടികളെ മാതാപിതാക്കളില്‍ നിന്നു വേര്‍പിരിക്കുന്നതിനും ഇന്ന് നിലവില്‍ കാണുന്ന പ്രവണതയെ ബിഷപ്പ് ഡിമാര്‍സിയോ തന്റെ മുഖ്യ പ്രസംഗത്തില്‍ നിശിതമായി വിമര്‍ശിച്ചു. ന്യൂനഭാഗ കമ്യൂണിറ്റികളുടേയും കുടിയേറ്റക്കാരുടേയും ആവശ്യങ്ങള്‍ക്കും നന്മയ്ക്കും രൂപത എന്നും സ്വരമുയര്‍ത്തിയിട്ടുണ്ട്. ഇനിയും ശബ്ദമുയര്‍ത്തുമെന്ന് ബിഷപ്പ് ദൃഢമായി പറഞ്ഞു.രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ഞൂറോളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 ടെറന്‍സ് നെടുംപറമ്പിലിന് ഷൈനിംഗ് സ്റ്റാര്‍ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക