Image

അമേരിക്കയില്‍ സീറോ മലബാര്‍ ദേവാലയങ്ങളില്‍ ഹാലോവീനെ നേരിടാന്‍ ഹോളീവിന്‍

സെബാസ്റ്റ്യന്‍ ആന്റണി Published on 27 October, 2018
അമേരിക്കയില്‍ സീറോ മലബാര്‍ ദേവാലയങ്ങളില്‍ ഹാലോവീനെ നേരിടാന്‍ ഹോളീവിന്‍
ന്യൂജേഴ്‌സി: സാത്താന്‍ ആരാധനയ്ക്ക് സമാനമായ ഹാലോവിന്‍ ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങവെ, അതിനെ നേരിടാന്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ദൈവാലയങ്ങളുടെ നേതൃത്വത്തില്‍ ‘വിശുദ്ധസൈന്യം’ തയാറെടുക്കുന്നു. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിയാന്‍ പ്രേരിപ്പിക്കുന്ന ഹാലോവിന്‍ ആഘോഷത്തില്‍നിന്ന് പുതുതലമുറയെ രക്ഷിക്കാന്‍ നൂറുകണക്കിന് ‘വിശുദ്ധര്‍’ അണിചേരാനൊരുങ്ങുമ്പോള്‍ അമേരിക്കയിലെ വ്യത്യസ്ഥമായ ഓള്‍ സെയിന്റ്‌സ് ഡേ പരിപാടികള്‍ (ഹോളീവിന്‍) ഇത്തവണയും ഗംഭീരമാകും.

വിശുദ്ധരുടെ വേഷവിധാനത്തോടെ കുട്ടികള്‍ അണിനിരക്കുന്ന പരേഡുകളും വിശുദ്ധരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന പരിപാടികളുമാണ് അന്നേദിവസത്തെ സവിശേഷത. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിയാന്‍ പ്രേരിപ്പിക്കുന്ന ഹാലോവീനില്‍നിന്ന് പുതുതലമുറയെ രക്ഷിക്കാനുള്ള ബദല്‍ മാര്‍ഗമാണ് വിശുദ്ധരുടെ വസ്ത്രങ്ങള്‍ ധരിച്ച് കുട്ടികളെ അണിനിരത്തുന്ന ഓള്‍ സെയിന്റ്‌സ് ഡേ പരേഡുകള്‍. വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ അമ്മത്രേസ്യ, വിശുദ്ധകൊച്ചു ത്രേസ്യ എന്നുവേണ്ട ക്രിസ്തുവിനൊപ്പം ജീവിച്ച അപ്പസ്‌തോലന്മാര്‍മുതല്‍ നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച വാഴ്ത്തപ്പെട്ട മദര്‍ തെരേസയും വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമനുംവരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടാകും.

ഹാലോവിന്‍ ദിനാഘോഷത്തില്‍നിന്ന് പുതുതലമുറയെ അകറ്റുക, വിശുദ്ധരുടെ ജീവിത മാതൃകകള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ യു.എസിലെ മലയാളി കത്തോലിക്കര്‍ തുടക്കംകുറിച്ച ഓള്‍ സെയിന്റ്‌സ് ദിനാഘോഷം ഓരോ വര്‍ഷവും കൂടുതല്‍ ഇടവകകളിലേക്ക് വ്യാപിക്കുകയാണ്. ഈ അനുകരണീയ മാതൃക ഇതര െ്രെകസ്തവ വിഭാഗങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

ഒക്‌ടോബര്‍ അവസാനത്തോടെ മാത്രമേ ആഘോഷങ്ങളുടെ പൂര്‍ണമായ ചിത്രം വ്യക്തമാകൂ എങ്കിലും, ഇത്തവണ ഹോളീവിന്‍ ആഘോഷത്തില്‍ പങ്കുചേരാനെത്തുന്ന ദൈവാലയങ്ങളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ദ്ധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അമേരിക്കയിലേക്ക് കുടിയേറിയ എല്ലാ പ്രവാസി സമൂഹങ്ങളെപ്പോലെ മലയാളികളും ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു പതിവ്. എന്നാല്‍, ഹാലോവീന് പിന്നിലെ അപകടം മനസിലാക്കി കൊടുക്കാന്‍ സഹായിക്കുന്ന ഓള്‍ സെയിന്റ്‌സ് ഡേ പരേഡുകളിലൂടെ ക്രിയാത്മകമായ മാറ്റം പ്രകടമാണ്. പൈശാചിക വേഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെ വേഷങ്ങള്‍ ധരിക്കണം എന്നതിനൊപ്പം, ഹോളിവീന്‍ ആഘോഷവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ നല്‍കിയ മറ്റ് രണ്ട് മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പൈശാചിക രൂപങ്ങള്‍ സ്ഥാപിക്കുന്നതിന് പകരം വാതിലുകളിലും ജനലുകളിലും വിളക്കുകള്‍ക്കും വിശുദ്ധരുടെ ചിത്രങ്ങള്‍ക്കും സ്ഥാനം നല്‍കണം, ഹോളിവീന്‍ രാത്രിയില്‍ കുട്ടികള്‍ ഭക്തിയിലും ജാഗരണപ്രാര്‍ത്ഥനയിലും ചെലവിടണം എന്നിവയാണവ.

അമേരിക്കയില്‍ സീറോ മലബാര്‍ ദേവാലയങ്ങളില്‍ ഹാലോവീനെ നേരിടാന്‍ ഹോളീവിന്‍
Join WhatsApp News
Anthappan 2018-10-27 23:12:26
It doesn't matter what costume you wear or what name you call it   you are part of Halloween and people will give you candy. For them you are dead people coming back to visit them.
vincent emmanuel 2018-10-28 08:32:46
we have to do things always different. Christian religion started in middle east. They celebrate ash wednesday on wednesday . Syro malabar changed that to monday. We have to be different. We need to stand out from others. The leaders don,t understand , the confusion this creates in people. Many cultures tried to do that, and their churches went by by. When my daughter got married achen said"No english-Our Father " prayers in this malayalee church. Now there is a regular english mass iwith no problem. Churches have become somewhat an obstacle in the life of the congregation.It is halloween. No how you package it , it is halloween. They get dressed as different characters. Just like fancy dress. It doesn't mean , they are becoming ghosts.
Holy Holy 2018-10-28 08:35:26
this is in addition to holy rape, holy sodomy, holy child abuse, holy sex with altar boys.

* church is a collection of different pagan customs, nothing is christian 
posted by a true christian who is afraid of being kicked out for telling the truth or not supporting the foolishness.


പാവം കുഞ്ഞുങ്ങൾ 2018-10-28 09:35:49
അമേരിക്കയിൽ വളരേണ്ട പാവം കുഞ്ഞുങ്ങൾ!
വേതാളം 2018-10-28 10:10:22
കുത്തി കയറ്റുന്നു നിങ്ങൾ 
കുഞ്ഞു മനസ്സിൽ 
ചെകുത്താനും ദൈവവും 
എന്ന കൊടിയ വിഷം 
ഇവിടെ ആരംഭിക്കുന്നു 
വെറുപ്പും വിദ്വേഷവും 
ചെകുത്താൻ ഞാൻ 
ഉപായചിന്തനത്തിന്റെ സൃഷ്ടി 
എന്നെ ഒഴിവാക്കിയാൽ 
നിങ്ങളെന്ന വ്യക്തിയില്ല 
നിങ്ങളിലെ ഭാവം 
തന്നെയാണ് ഞാൻ 
ഞാൻ വേതാളങ്ങളുടെ 
വസ്ത്രങ്ങൾ അണിഞ്ഞു 
വരുമ്പോൾ നിങ്ങളെന്നെ 
രണ്ടു കയ്യും നീട്ടി സ്വീകരിക്കു 
ഒരു രാത്രി കാൻഡി നൽകി 
മധുര താരമാക്കൂ 
നിങ്ങളുടെ കുട്ടികൾക്ക് 
മാലാഖാമാരുടെയും 
ദൂതന്മാരുടെയും 
വേഷം കെട്ടാൻ സമയമുണ്ടല്ലോ 
വെറുതെ വിടുക കുഞ്ഞുങ്ങളെ 
കുഞ്ഞുങ്ങളെ പോലെ൦ -
യാകുന്നില്ലെങ്കിൽ 
നിങ്ങൾ സ്വർഗ്ഗരാജ്യം 
പ്രാപിക്കില്ലെന്നു പറഞ്ഞ
എന്റെ പ്രിയ സഹോദരൻ  
യേശുവിനെ നിങ്ങൾ വിസ്മരിച്ചു 
ഞങ്ങൾ രണ്ടും ഒന്നാണ് 
ഒരു വശത്ത് സീസറും 
മറു വശത്തു ദൈവവും 
കോറിയിട്ട നാണയം പോൽ 
ദൈവത്തിനുള്ളത് ദൈവത്തിന് 
സാത്താനുള്ളത് സാത്താന് 

Raju Mylapra 2018-10-28 14:26:47
In my opinion, this kind of anti-celebrations will only alienate the young people from the church.  Even if the church conducts this, the lower grades in schools will celebrate them. Don't confuse the little children.
(Many churches are celebrating Onam these days. I wonder if the churches will find some character to replace Mahabali). Any, all the wishes to the Holyween, even though the name sounds ridiculing the Christian beliefs.)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക