Image

സേവ് ശബരിമല- പ്രാര്‍ത്ഥനായോഗം മിനിയാപ്പോളീസില്‍

സുരേഷ് നായര്‍ Published on 28 October, 2018
  സേവ് ശബരിമല- പ്രാര്‍ത്ഥനായോഗം മിനിയാപ്പോളീസില്‍
മിനിയാപ്പോളീസ്: സേവ് ശബരിമല യു.എസ്.എ- പ്രസ്ഥാനത്തോട് അനുഭാവം പ്രകടിപ്പിച്ചിച്ചുകൊണ്ട് മിനസോട്ട ഹിന്ദു ക്ഷേത്രത്തില്‍ വച്ചു അയ്യപ്പഭക്തന്മാര്‍ ചേര്‍ന്നു പ്രാര്‍ത്ഥനായോഗം നടത്തി.

കാലാകാലങ്ങളായി ശബരിമലയില്‍ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ഒരു മാറ്റവും വരുത്തരുതെന്ന് ഭക്തജനങ്ങള്‍ അഭിപ്രായപ്പെട്ടു. ഹിന്ദു ആചാരത്തില്‍ കടന്നുകയറി അതിനു മാറ്റങ്ങള്‍ വരുത്താനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ ശക്തിയായി അപലപിച്ചു.

ശബരിമലയുടെ ശാന്തിയും പവിത്രതയും സംരക്ഷിക്കാന്‍ മിനസോട്ടയിലുള്ള അയ്യപ്പഭക്തന്മാര്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുവാനും തീരുമാനിച്ചു. സുധാ ശിവറാം, സുരേഷ് തെക്കോട്ട്, മണികണ്ഠന്‍, ശങ്കര്‍ അയ്യര്‍ തുടങ്ങിയവര്‍ ഭജനയ്ക്ക് നേതൃത്വം നല്‍കി. സുരേഷ് മിനസോട്ടന്‍ ശബരിമല വിഷയത്തെക്കുറിച്ച് സംസാരിച്ചു. സുരേഷ് തെക്കോട്ട് സ്വാഗതവും പ്രേമം ശങ്കര്‍ നന്ദിയും പറഞ്ഞു. ഭജനയ്ക്കുശേഷം പ്രസാദ വിതരണവും നടന്നു. കലിയുഗ വരദനായ ശ്രീ അയ്യപ്പന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് യോഗം പിരിഞ്ഞു.
  സേവ് ശബരിമല- പ്രാര്‍ത്ഥനായോഗം മിനിയാപ്പോളീസില്‍  സേവ് ശബരിമല- പ്രാര്‍ത്ഥനായോഗം മിനിയാപ്പോളീസില്‍  സേവ് ശബരിമല- പ്രാര്‍ത്ഥനായോഗം മിനിയാപ്പോളീസില്‍  സേവ് ശബരിമല- പ്രാര്‍ത്ഥനായോഗം മിനിയാപ്പോളീസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക