ലെനിന്രാജേന്ദ്രന് ഒരുക്കുന്ന ഇടവപ്പാതിയില്‍ ഊര്മിളാഉണ്ണിയുടെ പുത്രി ഉത്തരാഉണ്ണി നായികയാകുന്നു. മനീഷകൊയ്രാളയുടെ മകളുടെ വേഷത്തിലാണ് ഉത്തര എത്തുന്നത്. മികച്ച മോഡല്‍ എന്ന നിലയില്‍ ഇതിനകം ശ്രദ്ധനേടിയ ഉത്തര തമിഴിലാണ് ആദ്യം അഭിനയിച്ചത്. വാവല് പശങ്ക എന്ന ഈ ചിത്രം റിലീസിന് തയാറെടുക്കുമ്പോഴാണ് മാതൃഭാഷയിലും ഉത്തരയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.
ഉടന്‍ ആരംഭിക്കുന്ന മറ്റു ചിത്രങ്ങള്‍:-
താക്കോല്‍
ഉളളം എന്ന ചിത്രത്തിനുശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ എം.ഡി.സുകുമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് താക്കോല്‍. കുലീന പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം കൊച്ചിയില്‍ ചിത്രീകരണം തുടങ്ങുന്നു.
അനൂപ്മേനോന് കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തില്‍ മീരാനന്ദനാണ് നായിക. ദേവന്, സിദ്ധിഖ്, സുരാജ്, കോട്ടയംനസീര്‍, ബൈജു, ഇര്‍ഷാദ് തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ബാബുമാത്യൂസ് തിരക്കഥ രചിക്കുന്നു. സാലുജോര്‍ജ് ഛായാഗ്രഹണവും പി.സി.മോഹനന് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
രാജേഷ്പിള്ളയുടെ ചിത്രം: ഗോള്‍ഡ്
ട്രാഫിക്ക് എന്ന സൂപ്പര്‍ഹിറ്റിനുശേഷം രാജേഷ്പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ശങ്കര്‍രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. സ്പോര്‍ട്സിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുങ്ങുന്നത്. രാജ്യത്തിനുവേണ്ടി സ്വര്‍ണമെഡല്‍ നേടാന്‍ അധ്വാനിച്ച ഏതാനും പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ശ്വേതാമേനോന്, പാര്‍വതി, കാര്‍ത്തിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അരുണ്‍കുമാര്‍-മുരളിഗോപി വീണ്ടും
ഈ അടുത്തകാലത്ത് എന്ന ചിത്രത്തിനുശേഷം അരുണ്‍കുമാര്‍- മുരളിഗോപി വീണ്ടും ഒന്നിക്കുന്നു. നിരൂപക പ്രശംസ നേടിയ ഈ അടുത്തകാലത്ത് ഈ വര്‍ഷം ഇറങ്ങിയ അപൂര്‍വം നല്ല ചിത്രങ്ങളിലൊന്നായിരുന്നു. രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് ആണ് ഈ ടീമിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനം റിലീസ് ചെയ്യാനുള്ള രീതിയിലാണ് ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്.