Image

മെല്‍ബണില്‍ കുരിശിന്റെ വഴി അനുസ്മരിച്ച് മലകയറ്റവും പ്രാര്‍ഥനയും നടത്തി

Published on 06 April, 2012
മെല്‍ബണില്‍ കുരിശിന്റെ വഴി അനുസ്മരിച്ച് മലകയറ്റവും പ്രാര്‍ഥനയും നടത്തി
മെല്‍ബണ്‍: മനുഷ്യരാശിക്ക് വേണ്ടി ക്രിസ്തുദേവന്‍ ക്രൂശിലേറിയതിന്റെ സ്മരണ പുതുക്കി മെല്‍ബണിലെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശിന്റെ വഴി അനുസ്മരിച്ച് മലകയറ്റവും പ്രാര്‍ഥനയും നടത്തി.

ക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിപ്പിക്കുന്ന 14 സ്ഥലങ്ങളും കുടീരങ്ങളും ഉള്ള മലഞ്ചെരിവായ ബാമ്പൂസ് മാര്‍ഷിലെ മരിയന്‍ സെന്ററിലായിരുന്നു മലകയറ്റവും പ്രാര്‍ഥനയും നടത്തിയത്. മുന്‍വര്‍ഷങ്ങളിലേതുപോലെ ആയിരക്കണക്കിന് വിശ്വാസികള്‍ മലകയറാനും പ്രാര്‍ഥനയ്ക്കുമായി എത്തിയിരുന്നു. വിശുദ്ധകുര്‍ബാനയ്ക്കും കുരിശിന്റെ വഴിക്കും ശേഷം മലമുകളില്‍ കഞ്ഞിവീഴ്ത്തല്‍ ചടങ്ങും ഒരുക്കിയിരുന്നു. കുരിശിന്റെ വഴിക്കു ശേഷം ക്രൂശിതരൂപത്തില്‍ ചുംബനം നല്‍കിയാണ് വിശ്വാസികള്‍ മടങ്ങിയത്. 

സീറോ മലബാര്‍ സഭാ മെല്‍ബണ്‍ ചാപ്ലിനിലെ ഫാ. പീറ്റര്‍ കാവുംപുറം, ബാംഗളൂരിലെ സുമനഹള്ളി സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണന്താനം, ഫാ. ഫെര്‍ണാണ്‌ടോ പാണങ്കാട്ട് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ജോര്‍ജ് കണ്ണന്താനം പീഡാനുഭവത്തിലെ ത്യാഗത്തിന്റെ ഓര്‍മയെക്കുറിച്ചുള്ള സമഗ്രമായ പ്രഭാഷണവും നടത്തി. 

റിപ്പോര്‍ട്ട്: ജോസ്. എം. ജോര്‍ജ്

മെല്‍ബണില്‍ കുരിശിന്റെ വഴി അനുസ്മരിച്ച് മലകയറ്റവും പ്രാര്‍ഥനയും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക