Image

കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു

ജയ്‌സണ്‍ അലക്‌സ് Published on 29 October, 2018
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
ന്യുജഴ്‌സി: പ്രൊഫഷനല്‍ രംഗത്ത് തിളങ്ങി നിന്നുകൊണ്ട്, സാമൂഹ്യ നന്മ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന കീന്‍ 10 വര്‍ഷം പിന്നിട്ടു. ന്യുജഴ്‌സിയിലെ ഹോട്ടല്‍ എഡിസണിനില്‍ ചേര്‍ന്ന യോഗം പ്രൗഢഗംഭീരമായിരുന്നു.

ആഘോഷത്തോടനുബന്ധിച്ച് കീന്‍ ഡെസനിയല്‍ എന്‍ജിനീയറായി ന്യൂജഴ്‌സിയിലെ ദിലീപ് വര്‍ഗീസിനെ തിരഞ്ഞെടുത്തു. തൃശൂര്‍ എന്‍ജിനീയറിങ് കോളജ് പൂര്‍വ്വവിദ്യാര്‍ഥിയും ഡിആന്‍ഡ്‌കെ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയുമാണ് ദിലീപ് വര്‍ഗീസ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ദിലീപ് വര്‍ഗീസ് തന്റെ സ്‌നേഹ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ശാന്തിഭവന്‍ സ്‌കൂള്‍, ന്യൂജഴ്‌സിയിലെ സീഡാര്‍ ഹില്‍ പ്രൈവറ്റ് സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളും ദിലീപിന്റെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിയ്ക്കുന്നത്. അനാഥരായ 300 ലധികം കുട്ടികളാണ് ശാന്തിഭവനില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്.

മുന്‍ പ്രസിഡന്റ് അജിത് ചിറയില്‍ ദിലീപിനെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. പ്രസിഡന്റ് പ്രകാശ് കോശി ദിലീപ് വര്‍ഗീസിനെ ആദരിച്ചു. ചെറുതും വലുതുമായ ഏഴ് മലയാളി കമ്പനികള്‍ ഡിആന്‍ഡ്‌കെ കണ്‍സ്ട്രക്ഷന്‍ വഴി ആരംഭിക്കുവാന്‍ സഹായിച്ചിട്ടുണ്ടെന്നും ദിലീപ് വര്‍ഗീസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

കീന്‍ ഡെസ്‌നിയല്‍ എന്റര്‍പ്രണര്‍ ആയി ജോണ്‍ ടൈറ്റസിനെ തിരെഞ്ഞെടുത്തു. ട്രഷറര്‍ നീന സുധീര്‍, ജോണ്‍ ടൈറ്റസിനെ പരിചയപ്പെടുത്തിയപ്പോള്‍ മുന്‍ പ്രസിഡന്റും കണ്‍വന്‍ഷന്‍ കമ്മറ്റി കോചെയറുമായ ഫിലിപ്പോസ് ഫിലിപ്പ് കമ്മിറ്റിയ്ക്കുവേണ്ടി അവാര്‍ഡ് നല്‍കി. 1984 ല്‍ സ്ഥാപിതമായി 275,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറോ കണ്‍ട്രോള്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജോണ്‍ ടൈറ്റസ്. ഫോമയുടെ പ്രസിഡന്റായും ഇദ്ദേഹം സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തിട്ടുള്ളത്. ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഫിലിപ്പോസ് ഫിലിപ്പ് മുന്‍ ഫോമ പ്രസിഡന്റ് ജോണ്‍ ടൈറ്റസിന് അവാര്‍ഡ് നല്‍കിയത് അമേരിയ്ക്കന്‍ മലയാളികളുടെ ഒരുമയുള്ള മനസ്സിനെയാണ് കാണിയ്ക്കുന്നത് എന്ന് സദസ്യര്‍ അഭിപ്രായപ്പെട്ടു.
കീന്‍ ജനറല്‍ സെക്രട്ടറി റജിമോന്‍ ഏബ്രഹാം സ്വാഗതം ആശംസിച്ചു. കീനിന്റെ അമേരിയ്ക്കയിലെയും കേരളത്തിലെയും പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.കീന്‍ പ്രസിഡന്റ് പ്രകാശ് കോശി അധ്യക്ഷനായിരുന്നു. പത്താം വാര്‍ഷിക ആഘോഷത്തിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച ആഘോഷ കമ്മറ്റി അംഗങ്ങളെ അദ്ദേഹം അനുമോദിച്ചു.

കീന്‍ എന്‍ജിനീയര്‍ ഓഫ് ദ ഈയര്‍ 2018 അവാര്‍ഡ് ദാനവും തദവസരത്തില്‍ നടത്തി. ന്യുജഴ്‌സി ഏരിയ വൈസ് പ്രസിഡന്റ് ജോഫി മാത്യു ന്യുയോര്‍ക്കിലെ ആര്‍ക്കിടെക്റ്റ് ജോര്‍ജ് കെ. ജോര്‍ജിനെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. മുന്‍ പ്രസിഡന്റ് എല്‍ദോ പോള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്കു വേണ്ടി എന്‍ജിനീയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്‍കി.

കീന്‍ ടീച്ചര്‍ ഓഫ് ദ ഈയര്‍ ആയി പാലക്കാട്ട് എന്‍ജിനീയറിങ് കോളജ് പ്രൊഫസര്‍ ഡോ. പി. പി. ഉമാദേവിയെ തിരെഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ബെന്നി കുര്യനു വേണ്ടി കെ. ജെ. ഗ്രിഗറി അനുമോദിച്ചു. അവാര്‍ഡ് കമ്മിറ്റി മെമ്പേഴ്‌സ് കെ. ജെ. ഗ്രിഗറിയും ഷാജി കുര്യാക്കോസും അമേരിക്കന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

ചടങ്ങില്‍ മുഖ്യ പ്രഭാഷണം നല്‍കിയത് സ്പ്രിംഗ്‌ളര്‍ സോഷ്യല്‍ ടെക്‌നോളജി കമ്പനിയുടെ സിഇഒ ആയ രാജി തോമസായിരുന്നു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിങ് ബിരുദമെടുത്ത രാജി തന്റെ വിജയ രഹസ്യം സദസ്യരുമായി പങ്കു വച്ചു.
ആഘോഷ കമ്മിറ്റി ചെയര്‍പേഴ്‌സനായ ജയ്‌സണ്‍ അലക്‌സ്, ഫിലിപ്പോസ് ഫിലിപ്പ് , പ്രീത നമ്പ്യാര്‍ എന്നിവര്‍ ചടങ്ങ് നിയന്ത്രിച്ചു. അമേരിയ്ക്കന്‍ സമൂഹത്തിന്റെ സംരക്ഷണത്തിനും ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മലയാളി എന്‍ജിനീയേഴ്‌സ് നാടിനെയും നാട്ടുകാരെയും മറക്കരുത് എന്ന് ജയ്‌സണ്‍ അലക്‌സ് പറഞ്ഞു. അതിനുള്ള വേദിയായി പ്രവര്‍ത്തിക്കുന്ന കീനിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കാന്‍ പുതിയ തലമുറയിലെ എന്‍ജിനീയേഴ്‌സിനെ അദ്ദേഹം ആഹ്വാനം ചെയ്തു.
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
കീന്‍ 10-ാം വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക