Image

മറിയം കിഴക്കക്കുറ്റിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 29 October, 2018
മറിയം കിഴക്കക്കുറ്റിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ന്യൂ യോര്‍ക്ക്: ഫൊക്കാന റീജണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് യുടെ മാതാവ് ഏറ്റുമാനൂര്‍ മണിയിലേട്ട് കുടുംബാംഗവുമായ മറിയം കിഴക്കേക്കുറ്റ് (85) യുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി . മറ്റ് മക്കള്‍: മാത്യു കിഴക്കക്കുറ്റ്, ജോയി കിഴക്കേക്കുറ്റ്, എല്‍സമ്മ ജോയി പൂത്തുറയില്‍, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, സുജ സിബി കൈതക്കത്തൊട്ടിയില്‍, ബിജു കിഴക്കേക്കുറ്റ്, മിനി ജോജോ എടകര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്. മരുമക്കള്‍: മേരി പട്ടക്കാച്ചിയില്‍, മോളി കൈതക്കത്തൊട്ടിയില്‍, സാലി കുഴിപ്പില്‍, ജോയി പൂത്തുറയില്‍, ഷിജി തട്ടാമറ്റത്തില്‍, സിബി കൈതക്കത്തൊട്ടിയില്‍, ഡോളി ആക്കല്‍കൊട്ടാരത്തില്‍, ജോജോ എടകര, സിമി കൊടുവത്തറ.

പൊതുദര്‍ശനം: നവംബര്‍ 1 വ്യാഴാഴ്ച വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.

സംസ്ക്കാരം: നവംബര്‍ 2 വെള്ളിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയില്‍വെച്ച് നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം മേരിഹില്‍ സെമിത്തേരിയില്‍ നടക്കും

മറിയം കിഴക്കക്കുറ്റിന്റെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം അന്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരും സെക്രട്ടറി ടോമി കോക്കാട്ടും ഒരു അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റിബോര്‍ഡും അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക