Image

ശബരിമല ; സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളുംഅറിയിക്കണമെന്ന്‌ ഹൈക്കോടതി

Published on 30 October, 2018
ശബരിമല ; സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളുംഅറിയിക്കണമെന്ന്‌  ഹൈക്കോടതി
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അറിയിക്കണമെന്ന്‌ ഹൈക്കോടതി. പൊലീസ്‌ നടത്തുന്ന നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവ മറച്ചുവയ്‌ക്കരുതെന്ന്‌ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. ഭക്തര്‍ക്ക്‌ സമയക്രമം ഏര്‍പ്പെടുത്തുന്നതിനെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കണമെന്നും ആവശ്യപ്പെട്ടു.

ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതിവിധിയുടെ പകര്‍പ്പ്‌ ഹര്‍ജിക്കാരന്‌ നല്‍കിയ കോടതി ഇത്‌ വായിച്ച ശേഷം വാദം തുടരാന്‍ താല്‍പര്യമുണ്ടോ എന്നറിയിക്കാനും നിര്‍ദേശിച്ചു. ഉച്ചയ്‌ക്കുശേഷം കേസ്‌ വീണ്ടും പരിഗണിക്കും.

അതേസമയം, ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാറാണെന്ന്‌ ഹൈകോടതി വ്യക്തമാക്കി. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുമ്പോഴാണ്‌ ഹൈകോടതി നിരീക്ഷണം.

അന്വേഷണം പ്രഖ്യാപിക്കുന്നത്‌ സംസ്ഥാന സര്‍ക്കാറിന്റെ വിവേചനാധികാരമാണ്‌. കോടതിക്ക്‌ ഇക്കാര്യങ്ങളില്‍ പരിമിതിയുണ്ട്‌. ജുഡീഷ്യല്‍ അന്വേഷണത്തിന്‌ തീരുമാനം എടുക്കേണ്ടത്‌ മന്ത്രിസഭയാണ്‌. വിജ്ഞാപനം ഇറക്കേണ്ടത്‌ സര്‍ക്കാറുമാണെന്നും കോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക