Image

ഫുള്‍ബ്രൈറ്റ് സ്‌കോളേഴ്‌സ് ഇന്ത്യയില്‍ നിന്നും എത്തി

ബി ജോണ്‍ കുന്തറ Published on 30 October, 2018
ഫുള്‍ബ്രൈറ്റ് സ്‌കോളേഴ്‌സ് ഇന്ത്യയില്‍ നിന്നും എത്തി
ഫുള്‍ബ്രൈറ്റ് -നെഹ്റു ഇന്റ്റര്‍ എഡ്യൂക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ വര്‍ഷത്തെ, ഉന്നത അദ്ധ്യയന പരിപാടികളില്‍പങ്കുകൊള്ളുന്നതിനായി ഇന്ത്യയില്‍ നിന്നുമുള്ള സര്‍വ്വകലാശാല അദ്ധ്യാപകര്‍ അമേരിക്കയിലെത്തി.

ഇവര്‍, അമേരിക്കയിലുള്ള പലേ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇവരില്‍ഒരാള്‍ കേരളത്തില്‍ നിന്നുമുള്ള ഡോ. ജോര്‍ജ് വര്‍ഗീസ് കുന്തറ. ഇദ്ദേഹം കോട്ടയം ഗവണ്മെന്റ് ഡന്റ്റല്‍ കോളേജിന്റ്റെ പ്രിന്‍സിപ്പല്‍ ആയിരുന്നു. റിട്ടയര്‍ ചെയ്തശേഷം ഇപ്പോള്‍ തിരുവല്ല പുഷ്പഗിരി ഡന്റ്റല്‍ സയന്‍സ് കോളേജിന്റ്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്നു.

ഇദ്ദേഹത്തിന് 2008 ല്‍ കേരളാ ഗവണ്മെന്റ്റിന്റെ നല്ല ഡോക്ടര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. കൂടാതെ ഡെന്റ്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ കേരളാ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിക്കുന്നു.

ഡിപ്പാര്‍റ്റ്‌മെന്റ് ഓഫ് സ്റ്റേറ്റ് കൂടി സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളതാണ് ഈ പ്രോഗ്രാം.രണ്ടാഴ്ച സന്ദര്‍ശനത്തിനിടയില്‍,ന്യൂ യോര്‍ക്കിലും,യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരലീനാ, വാഷിംഗ്ടണ്‍ഡി.സിയിലെസ്ഥാപനങ്ങള്‍ എന്നിവയിലും സന്ദര്‍ശനം നടത്തുന്നു.

ഫുള്‍ബ്രൈറ്റ് എഡ്യൂക്കേഷന്‍ പരിപാടി, രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം, അര്‍കന്‍സാ സംസ്ഥാനത്തില്‍ നിന്നുമുണ്ടായിരുന്ന സെനറ്റര്‍ ജെ. വില്യം ഫുള്‍ബ്രൈറ്റ് തുടങ്ങി വച്ചതാണ്. ആദ്യ കാലങ്ങളില്‍ യൂ.സ്. ഗവെണ്‍ന്മെന്റ് മുഴുവന്‍ ചുമതലയും ഏറ്റിരുന്നു. കാലക്രമേണ പല രാജ്യങ്ങളും ഈ പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്നു. പ്രധാന ഉദ്ദേശം ആഗോളതലത്തില്‍ വിദ്യാഭ്യാസംഉപയോഗിച്ച് മാറ്റങ്ങള്‍വരുത്തുക, അങ്ങനെ ഇനിയൊരു ലോക യുദ്ധം ഒഴിവാക്കുക.

ഒരുവര്‍ഷം, അമേരിക്കയിലും പുറത്തുമുള്ള 8000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.

ഫുള്‍ബ്രൈറ്റ് സ്‌കോളേഴ്‌സ് ഇന്ത്യയില്‍ നിന്നും എത്തിഫുള്‍ബ്രൈറ്റ് സ്‌കോളേഴ്‌സ് ഇന്ത്യയില്‍ നിന്നും എത്തി
Join WhatsApp News
Mathew V. Zacharia, New Yorker 2018-10-30 12:50:46
Dr, Thomas Pushpamangam : in the late 60's one of the recipients of this prestige  Fullbright scholarship was my friend and mentor Dr. Thomas Pushpamangalam in Florida. May God bless him.
Mathew V. Zacharia
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക