ഫ്ളവേഴ്സ് ടിവി യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ക്വയര്‍ ഫെസ്റ്റ് നടത്തുന്നു
Published on 30 October, 2018
ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ
സ്വീകരണ മുറിയിലെ നിറസാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന ഫ്ളവേഴ്സ്
ടി.വ യു.എസ്.എ അമേരിക്കയിലുടനീളം ക്വയര്‍ ഫെസ്റ്റ്
സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ച് ഫിലഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ
ചര്‍ച്ചില്‍ വച്ചു നവംബര്‍ 18-നു ഞായറാഴ്ച വൈകുന്നേരം 3 മണി മുതല്‍
നടത്തുന്നതാണ്.
ഭാവമധുരമായ ആവിഷ്കാരത്തിലൂടെ ദൃശ്യചാരുതകള്‍ ചേര്‍ത്ത് ക്വയര്‍ ഫെസ്റ്റ്
2018-ന്റെ സംപ്രേഷണം ഫ്ളവേഴ്സ് ചാനലിലൂടെ ലോകമെമ്പാടുമുള്ള
പ്രേക്ഷകരിലേക്ക് എത്തുന്നതാണ്.
ഇതിനോടകം തന്നെ അമേരിക്കന്‍ മലയാളികളുടെ സമകാലിക ജീവിതസ്പന്ദനങ്ങള്‍
ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന അമേരിക്കന്‍ ഡ്രീംസും അമേരിക്കന്‍ ലൈഫ്
സ്റ്റേലും ലോക മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.
ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും ആര്ജ്ജിച്ചെയുത്ത അറിവാണ് ഫ്ളവേഴ്സ്
ടിവിയുടെ ചാലകശക്തി. ഭൂമി മലയാളവും ഒന്നടങ്കം നെഞ്ചിലേറ്റിയ ചാനല്‍ ഇത്രയും
ചുരുങ്ങിയ കാലംകൊണ്ട് കൂടിയ നിലവാരത്തില്‍ മറ്റു ചാനലുകളേക്കാള്‍
മുമ്പിലെത്താന്‍ കാരണവും മറ്റൊന്നല്ല. വേറിട്ട ദൃശ്യഭാവങ്ങളും അവതരണത്തിലെ
പുതുമയുമാണ് ചാനലിനെ വ്യത്യസ്തമാക്കിയത്. അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന
പുതുപുത്തന്‍ ജനകീയ പരിപാടികളുടെ രസക്കൂട്ടുകള്‍
ജനഹൃദയങ്ങളിലെത്തിക്കുവാന്‍ വലിയ തയാറെടുപ്പിലാണ് ഫ്ളവേഴ്സ് ടിവി
യു.എസ്.എ എന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഫ്ളവേഴ്സ് ടിവി യു.എസ്.എയുടെ നേതൃത്വത്തില്‍
അമേരിക്കയിലുടനീളം സംഘടിപ്പിച്ച കരോള്‍ ഫെസ്റ്റ് 2017-നു ലഭിച്ച വമ്പിച്ച
സ്വീകാര്യതയാണ് ഇക്കുറിയും ക്വയര്‍ ഫെസ്റ്റ് 2018 സംഘിടിപ്പിക്കാന്‍
ചാനലിന് പ്രേരകമായത്. ക്വയര്‍ ഫെസ്റ്റ് 2018-നുള്ള പ്രവേശനവും
രജിസ്ട്രേഷനും തികച്ചും സൗജന്യമായിരിക്കും.
അത്യന്താധുനിക സാങ്കേതിക മികവുകളോടെ സംപ്രേഷണം ചെയ്യുന്ന ഫ്ളവേഴ്സ്
ചാനല്‍ ഇതിനോടകം തന്നെ വടക്കേ അമേരിക്കയിലെ മലയാളികളുടെ ജീവിതത്തിന്റെ
ഭാഗമായിക്കഴിഞ്ഞു എന്നും പറയുകയുണ്ടായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല