Image

മില്‍പാര്‍ക്ക് പള്ളിയില്‍ വിശുദ്ധന്മാരുടെ തിരുനാളും വാര്‍ഷികാഘോഷവും നവംബര്‍ 6ന്

Published on 30 October, 2018
മില്‍പാര്‍ക്ക് പള്ളിയില്‍ വിശുദ്ധന്മാരുടെ തിരുനാളും വാര്‍ഷികാഘോഷവും നവംബര്‍ 6ന്

മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വി. അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ അഞ്ചാം വാര്‍ഷികവും സകല വിശുദ്ധരുടെയും തിരുനാളും നവംബര്‍ 6ന് അഘോഷിക്കും.. നവംബര്‍ 6 ചൊവ്വാഴ്ച വൈæന്നേരം 4.30 ന് ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ.വര്‍ഗീസ് കാട്ടികാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഫാ. മാര്‍ട്ടിന്‍ ജെറമിയ, ഫാ. ആന്റണി ഷാബിന്‍, ഫാ. ഷൈമോന്‍ തെക്കുത്തുങ്കല്‍, ഫാ. ജോര്‍ജ് ഫെലിഷ്യസ്, ഫാ. റോജന്‍ ജോര്‍ജ്, ഫാ. ആന്റണി ക്രൂസ് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ദിവ്യബലിക്കുശേഷം വി. അന്തോണീസിന്റെ നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും ഉണ്ടായിരിക്കും. തിരുകര്‍മ്മങ്ങളെ തുടര്‍ന്ന് സ്‌കൂള്‍ ഹാളില്‍ സ്‌നേഹവിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. മില്‍പാര്‍ക്ക് സിംഗ് ഹാലേലൂയ ഓര്‍ക്കസ്ട്ര ഒരുക്കുന്ന ഗാനമേളയും അരങ്ങേറും. തിരുക്കര്‍മ്മങ്ങളിലും അഞ്ചാം വാര്‍ഷികാഘോഷങ്ങളിലും പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി സെന്റ് ഫ്രാന്‍സിസ് അസീസി ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. ആന്റണി ക്രൂസ് അറിയിച്ചു. 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക