Image

പ്രളയദുരിതത്തിലാണ്ട കേരളത്തിന് പത്തുലക്ഷം സമാഹരിച്ചു നല്‍കി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

ജോയിച്ചന്‍ പുതുക്കുളം Published on 30 October, 2018
പ്രളയദുരിതത്തിലാണ്ട കേരളത്തിന് പത്തുലക്ഷം സമാഹരിച്ചു നല്‍കി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ
മയാമി : കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ ദുരിതത്തെ നമ്മളാരും മറന്നിട്ടില്ല .ഇനി വേണ്ടത് ഒരു പുനര്‍നിര്‍മാണമാണ്.നമ്മുടെ പഴയ കേരളത്തെ വീണ്ടെടുക്കാന്‍ നടത്തിയ ഉദ്യമങ്ങളാല്‍ ഫ്‌ളോറിഡയിലെ കേരളാ സമാജം ഇതര സംഘടനകള്‍ക്ക് മാതൃകയാവുകയാണ് .

പ്രളയം അതിന്റെ താണ്ഡവമാടിത്തുടങ്ങിയ ഓഗസ്റ്റ് 15 നുതന്നെ കേരളാ സമാജം സ്വന്തം നിലയില്‍ രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി . തുടര്‍ന്ന് ഓഗസ്റ്റ് 17 നു നടക്കേണ്ടിയിരുന്ന ഓണാഘോഷം കേരളത്തിന്റെ കണ്ണുനീരിനു മുന്നില്‍ സമര്‍പ്പിച്ചു ഞങ്ങള്‍നടത്തിയ "കരുണയോടെ കരുതലോടെ കേരളത്തോടൊപ്പം' എന്ന പരിപാടിയില്‍ സുമനസുകളുടെ സഹായത്താല്‍ ഞങ്ങള്‍ സ്വരൂപിച്ച 8 ,00,000 ഉള്‍പ്പടെ മൊത്തം 10,00,000 രൂപ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി . ഈ വലിയ ഉദ്യമത്തില്‍ കേരള സമാജത്തോടൊപ്പം നിന്ന സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ നല്ല മനസുകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സാം പാറതുണ്ടിലും സെക്രട്ടറി പത്മകുമാര്‍ .കെ.ജി യും അറിയിച്ചു.

പത്മകുമാര്‍. കെ.ജി അറിയിച്ചതാണിത്‌
പ്രളയദുരിതത്തിലാണ്ട കേരളത്തിന് പത്തുലക്ഷം സമാഹരിച്ചു നല്‍കി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡപ്രളയദുരിതത്തിലാണ്ട കേരളത്തിന് പത്തുലക്ഷം സമാഹരിച്ചു നല്‍കി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡപ്രളയദുരിതത്തിലാണ്ട കേരളത്തിന് പത്തുലക്ഷം സമാഹരിച്ചു നല്‍കി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡപ്രളയദുരിതത്തിലാണ്ട കേരളത്തിന് പത്തുലക്ഷം സമാഹരിച്ചു നല്‍കി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡപ്രളയദുരിതത്തിലാണ്ട കേരളത്തിന് പത്തുലക്ഷം സമാഹരിച്ചു നല്‍കി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക