Image

പാസഡീന മലയാളി അസോസിയേഷന്‍ 27–ാം വാര്‍ഷികം ആഘോഷിച്ചു.

ജീമോന്‍ റാന്നി Published on 31 October, 2018
പാസഡീന മലയാളി അസോസിയേഷന്‍  27–ാം  വാര്‍ഷികം ആഘോഷിച്ചു.
ഹൂസ്റ്റണ്‍ : പാസഡീന മലയാളി അസോസിയേഷന്റെ (PMA) 27–ാം മത് വാര്‍ഷികയോഗം വിപുലമായ പരിപാടികളോടെ ഒക്ടോബര് 27നു നടത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്റ്റാഫ്‌ഫോര്‍ഡ്  സിറ്റി കൗണ്‍സില്‍  മെമ്പര്‍ കെന്‍ മാത്യു വിനെ സമ്മേളനത്തിലേക്ക് ആനയിച്ചു.

 

പ്രസിഡന്റ് ജോഷി വര്‍ഗീസ് സ്വാഗത പ്രസംഗത്തോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ചു. കേരളത്തിലെ വെള്ളപ്പൊക്ക സമയത്തു ഇത്ര ചെറിയ ഒരു സംഘടന കേരളത്തിലെ 9 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുവാന്‍ സഹകരിച്ചവര്‍ക്ക് നന്ദി അറിയിച്ചു....

 

കൗണ്‍സില്‍മാന്‍ കെന്‍ മാത്യു ഉദ്ഘാടന പ്രസംഗത്തില്‍ പിഎംഎയുടെ പ്രവര്‍ത്തനങ്ങളേയും  ടീം അംഗങ്ങളുടെ സഹകരണത്തെയും പ്രത്യേകം ശ്ലാഘിച്ചു. പിഎംഎ ഇതര മലയാളി  സംഘടനകള്‍ക്കു മാതൃകയായിതീരുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

 

ബിജോ ചാക്കോ  വാര്‍ഷിക റിപ്പോര്‍ട്ടു അവതരിപ്പിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍ ആയ ജോമോന്‍ ജേക്കബും സലിം അറയ്ക്കലും സെക്രട്ടറി ആന്റണി ജോസഫ് ഉം കലാപരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കി.  ശ്രുതിമധുരമായ ഗാനങ്ങള്‍ പാടി ബബിതമോള്‍ റിച്ചാര്‍ഡ്, അമാന്‍ഡാ ആന്റണി, ആല്‍ഫി ബിജോയ്, റോണി ജേക്കബ്, അന്‍സിയ അറയ്ക്കല്‍, സണ്ണി കളത്തൂര്‍, ജേക്കബ് ഫിലിപ്പ്  എന്നിവര്‍ ആഘോഷത്തെ മികവുറ്റതാക്കി. ഒന്നിനൊന്നു മെച്ചപ്പെട്ടതും വ്യത്യസ്തവുമായ കോമഡി സ്‌കിറ്റുകള്‍ സദസിനെ കോരിത്തരിപ്പിച്ചു....റോബിന്‍ ഫെറി, അരുണ്‍ കണിയാലി, നിര്‍മല്‍ രാജ്, ജോഷി വര്ഗീസ്, ജോമോന്‍ ജേക്കബ്, സലിം അറക്കല്‍  എന്നിവര്‍ സ്‌കിറ്റുകള്‍ അവതരിപ്പിച്ചു.

 

രേഷ്മ ഷാജന്‍, ഷാരോണ്‍ സിബി, ഏയ്ഞ്ചല്‍ സന്തോഷ്, ഷേബാ ജോഷി, ഐറിന്‍ ജോമോന്‍, ആല്‍ഫിന്‍ ആന്റണി, അല്‍ഫി ബിജോയ് എന്നിവര്‍ ഡാന്‍സുകള്‍ അവതരിപ്പിച്ചു. സലീം അറയ്ക്കല്‍ അവതരിപ്പിച്ച മാജിക്ക് ഷോ ആഘോഷത്തിന്റെ മാറ്റു കൂട്ടി. അരുണ്‍ കണിയാലി അവതരിപ്പിച്ച ഹാസ്യാനുകരണം കാണികളെ ചിരിപ്പിച്ചു. സലിം അറക്കലും നബീസ സലീമും അവതരിപ്പിച്ച കോമഡി ഡാന്‍സ് കാണികള്‍ക്കു വേറിട്ട അനുഭവമായി.

 

ഷേബാ ജോഷി, ഐറിന്‍ ജോമോന്‍ എന്നിവരായിരുന്നു എംസിമാര്‍. 2019 സെക്രട്ടറി ബിജു ഇട്ടന്‍ നന്ദി പ്രാകാശിപ്പിച്ചു. ഏകദേശം 200ഓളം പേര്‍  പങ്കെടുത്ത  ആഘോഷ പരിപാടികള്‍  ഒയാസിസ്  കാറ്ററിങ്  ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.... ബെസ്‌ററ്  ഇന്ത്യന്‍ ഗ്രോസറി സ്‌നാക്‌സ്  സ്‌പോണ്‍സര്‍ ചെയ്തു.



ജോണ്‍ ജോസഫ് അറിയിച്ചതാണിത് 

പാസഡീന മലയാളി അസോസിയേഷന്‍  27–ാം  വാര്‍ഷികം ആഘോഷിച്ചു.പാസഡീന മലയാളി അസോസിയേഷന്‍  27–ാം  വാര്‍ഷികം ആഘോഷിച്ചു.പാസഡീന മലയാളി അസോസിയേഷന്‍  27–ാം  വാര്‍ഷികം ആഘോഷിച്ചു.പാസഡീന മലയാളി അസോസിയേഷന്‍  27–ാം  വാര്‍ഷികം ആഘോഷിച്ചു.പാസഡീന മലയാളി അസോസിയേഷന്‍  27–ാം  വാര്‍ഷികം ആഘോഷിച്ചു.പാസഡീന മലയാളി അസോസിയേഷന്‍  27–ാം  വാര്‍ഷികം ആഘോഷിച്ചു.പാസഡീന മലയാളി അസോസിയേഷന്‍  27–ാം  വാര്‍ഷികം ആഘോഷിച്ചു.പാസഡീന മലയാളി അസോസിയേഷന്‍  27–ാം  വാര്‍ഷികം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക