Image

സ്‌കൂള്‍ ബസ്സ് കാത്തുനിന്ന ഇരട്ടകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ട്രക്കിടിച്ച് മരിച്ചു

പി പി ചെറിയാന്‍ Published on 31 October, 2018
സ്‌കൂള്‍ ബസ്സ് കാത്തുനിന്ന ഇരട്ടകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ട്രക്കിടിച്ച് മരിച്ചു
ഇന്ത്യാന (റോച്ചസ്റ്റര്‍): ഇന്ത്യാനാ സംസ്ഥാനത്ത് ഫോര്‍ട്ട്വയറിന് സമീപമുള്ള റോച്ചസ്റ്റര്‍ സിറ്റിയില്‍ ഒക്ടോബര്‍ 30 ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ ബസ്സ് കാത്തുനിന്ന നാല് കുട്ടികളെ ട്രക്ക് ഇടിച്ചു തെറിപ്പിച്ചതില്‍ ആറ് വയസ്സുളള ഇരട്ട കുട്ടികളും ഇവരുടെ സഹോദരി (9)യും കൊല്ലപ്പെടുകയും മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

മരിച്ച കുട്ടികളുടെ പേര്‍ പോലീസ് പുറത്തുവിട്ടു. സേവ്യര്‍, മാന്‍സന്‍ (6), ഇവരുടെ സഹോദരി അലിഖ എന്നിവരാണ് ട്രക്കിനടിയില്‍പെട്ട് കൊല്ലപ്പെട്ടത്. 11 വയസ്സുള്ള മാവറിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യാന പോലീസ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാര്‍ജന്റ് ടോണി മാധ്യമങ്ങളെ അറിയിച്ചു.

ട്രക്ക് ഓടിച്ചിരുന്ന അലിസ ഷെപ്പേര്‍ഡിനെ (24) പോലീസ് അറസ്റ്റ് ചെയ്തു ഫള്‍ട്ടണ്‍ കൗണ്ടി ജയിലിലടച്ചിവെങ്കിലും, 15000 ഡോളര്‍ ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു.

സ്‌കൂള്‍ സ്റ്റോപ് സൈന്‍ ശ്രദ്ധിക്കാതെ വാഹനം ഓടിച്ച കുട്ടികള്‍ മരിച്ച കേസ്സില്‍ ഇവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്തു.

കുട്ടികളുടെ വീടിന് സമീപം തന്നെയാണ് അപകടം ഉണ്ടായത്. വാഹനാപകടം ഉണ്ടായ ഉടനെ അലിസ വാഹനം നിര്‍ത്തി അന്വേഷണ ഉദ്യോഗസ്ഥനുമായി സഹകരിച്ചതായും പോലീസ് പറഞ്ഞു.

മെന്റന് സമീപമുള്ള എലിമെന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് എല്ലാവരും. സംഭവത്തെ കുറിച്ച് അലിസ നല്‍കിയ വിശദീകരണം പോലീസ് പുറത്തുവിട്ടിട്ടില്ല.
സ്‌കൂള്‍ ബസ്സ് കാത്തുനിന്ന ഇരട്ടകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ട്രക്കിടിച്ച് മരിച്ചു
സ്‌കൂള്‍ ബസ്സ് കാത്തുനിന്ന ഇരട്ടകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ട്രക്കിടിച്ച് മരിച്ചു
സ്‌കൂള്‍ ബസ്സ് കാത്തുനിന്ന ഇരട്ടകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ട്രക്കിടിച്ച് മരിച്ചു
സ്‌കൂള്‍ ബസ്സ് കാത്തുനിന്ന ഇരട്ടകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ട്രക്കിടിച്ച് മരിച്ചു
സ്‌കൂള്‍ ബസ്സ് കാത്തുനിന്ന ഇരട്ടകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ട്രക്കിടിച്ച് മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക